മുനമ്പം വിഷയം : വി.ഡി. സതീശൻ ജനങ്ങളെയും സഭയെയും വഞ്ചിച്ചുവെന്ന് കെ. സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുനമ്പം ഭൂമി പ്രശ്നത്തിൽ വി.ഡി. സതീശൻ മുനമ്പം നിവാസികളെയും സഭാപിതാക്കന്മാരെയും പച്ചയായി കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ആരോപിച്ചു. പത്ത് മിനിറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ വാഗ്ദാനത്തിൽ നിന്ന് സതീശൻ പിന്നോട്ട് പോയിരിക്കുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സെക്ഷൻ 97 അനുസരിച്ച് ഇത് വക്കഫ് ഭൂമിയല്ലെന്ന് വക്കഫ് ബോർഡ് ഒരു കുറിപ്പ് നൽകിയാൽ മാത്രം മതിയാകുമെന്നും, അത് ടൈപ്പ് ചെയ്യാനുള്ള 10 മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കാമെന്നും സതീശൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വക്കഫ് ബോർഡ് ഈ ഭൂമി വക്കഫ് സ്വത്താണെന്ന് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടും സതീശൻ മിണ്ടുന്നില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പുതിയ വക്കഫ് ഭേദഗതി നിയമം അനുസരിച്ച് രണ്ട് മുസ്ലിം ഇതര അംഗങ്ങൾ ബോർഡിൽ വേണം. എന്നാൽ ഇതില്ലാതെ പിണറായി സർക്കാർ തിടുക്കത്തിൽ രൂപീകരിച്ച നിലവിലെ വക്കഫ് ബോർഡിന് നിയമസാധുതയില്ലെന്നും ഇത് പിരിച്ചുവിടാൻ സതീശൻ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ഭൂമിയിൽ സ്റ്റാറ്റസ്കോ നിലനിർത്തണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതാണ്. നിലവിൽ അവിടുത്തെ നിവാസികളുടെ കൈവശം സർട്ടിഫിക്കറ്റും ടാക്സ് റെസീപ്റ്റും ഉണ്ടെന്നിരിക്കെ, ഏത് വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് വക്കഫ് ബോർഡ് ഇപ്പോൾ ഇത് പോർട്ടലിൽ അപ്‌ലോഡ് ചെയ്തതെന്ന് സതീശൻ അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...