കോട്ടയം: ചെക്കു ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുണ്ടക്കയം കരിനിലം കാരപ്ലാക്കൽ മനോജ്- ഷിജി ദമ്പതികളുടെ മകൻ ശ്രീഹരി (ഹരിക്കുട്ടൻ-13) യാണ് ചാച്ചിക്കവല പഞ്ചായത്തുവക ചെക്ക് ഡാമിൽ മുങ്ങി മരിച്ചത്. സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോയ ശ്രീഹരിയും കൂട്ടുകാരും ഡാമിൽ കുളിക്കുവാൻ പോയപ്പോൾ ശ്രീഹരി അബദ്ധത്തിൽ ചെക്കുഡാമിന്റെ അടിയിൽ കുടുങ്ങുകയായിരുന്നു.
അപകടം അറിഞ്ഞ് ഓടിക്കൂടിയ സമീപവാസികൾ രക്ഷിക്കുവാൻ ശ്രമിച്ചെങ്കിലും വിഫലമായി. സെന്റ് ജോസഫ് സെൻട്രൽ സ്കൂളിലെ എട്ടാംക്ലാസ് വിദ്യർത്ഥിയാണ് ഹരികുട്ടന്‍. സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർതഥി ശ്രീനന്ദ് ഏക സഹോദരനാണ്. സംസ്കാരം ഞായറാഴ്ച.