ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനം നാടിന് ഏറെ മുതൽക്കൂട്ടാണെന്ന് നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനം നാടിന് ഏറെ മുതൽക്കൂട്ടാണെന്ന് നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ. നാട്ടിലെ മാലിന്യ കൂമ്പാരങ്ങളുടെ അളവിൽ ഗണ്യമായ കുറവുണ്ടാക്കാൻ അവർക്കായെന്നും അദ്ദേഹം പറഞ്ഞു. ലയൺസ് ക്ലബ് പത്തനംതിട്ട എമിറേറ്റ്‌സിൻ്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡൻ്റ് ജോർജ്ജ് കോശി വിളനിലം അധ്യക്ഷത വഹിച്ചു. ലയൺസ് ജില്ലാ ഗവർണ്ണർ ആർ വെങ്കിടാചലം, നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്സ് എന്നിവർ മുഖ്യാതിഥികൾ ആയി.

സജി ഡേവിഡ് സ്വാഗതവും സ്മിത കുരുവിള നന്ദിയും പറഞ്ഞു. ക്ലീൻ സിറ്റി മാനേജർ വിനോദ് എം പി, വൈസ് ജില്ലാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്കുമാർ, വൈസ് ജില്ലാ ഗവർണ്ണർ വിന്നി ഫിലിപ്പ്, പത്തനംതിട്ട ലയൺസ് പ്രസിഡൻ്റ് പി എസ് ബാബു, ജില്ലാ ക്യാബിനറ്റ് സെക്രട്ടറി സജീവ് പി കെ, ജില്ലാ ട്രഷറർ സുരേഷ് ജെയിംസ്, ജില്ലാ കോർഡിനേറ്റർ മോഹനൻ പിള്ള കെ എസ്, ഗ്രീൻ വില്ലേജ് സീനിയർ പ്രോജക്ട് കോർഡിനേറ്റർ പ്രസാദ് ഇളംകുളം എന്നിവർ പങ്കെടുത്തു. ക്യാഷ് അവാർഡും പൊന്നാടയും നൽകിയാണ് ഹരിതകർമ്മ സേനയെ ആദരിച്ചത്. ലയൺസ് ട്രെയ്നർ ജോസഫ് ചാക്കോ ഹരിത കർമ്മ സേനയ്ക്ക് തൊഴിൽ സമയത്തെ മാനസിക സമ്മർദ്ദം എങ്ങനെ ലഘുകരിക്കാം എന്ന വിഷയത്തിൽ പരിശീലനം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...