നഗരസഭാ ജീവനക്കാർ മത്സ്യ തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച് മത്സ്യം വലിച്ചെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റിങ്ങലിൽ നഗരസഭാ ജീവനക്കാർ മീന്‍ വില്‍പ്പനക്കാരിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച് മത്സ്യം വലിച്ചെറിഞ്ഞതായും ആക്രമിക്കാൻ ശ്രമിച്ചതായും പരാതി. ആറ്റിങ്ങലിലെ അവനവഞ്ചേരിയില്‍ മീന്‍ വില്‍പ്പന നടത്തുന്ന അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോന്‍സയാണ് പരാതിക്കാരി. ആറ്റിങ്ങൽ അവനവഞ്ചേരിയിലാണ് സംഭവം. നഗരസഭാ ജീവനക്കാര്‍ മീന്‍വില്‍പ്പന തടഞ്ഞ് മീന്‍ തട്ടിത്തെറിപ്പിച്ചുവെന്നാണ് അല്‍ഫോന്‍സ പറഞ്ഞത്.

വഴിയോരത്ത് മീൻകച്ചവടം നടത്തിയ മത്സ്യത്തൊഴിലാളികളുടെ മീൻകുട്ടകൾ നഗരസഭാ അധികൃതർ ബലമായി പിടിച്ചെടുത്ത് നഗരസഭയുടെ വണ്ടിയിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പിടിവലിക്കിടെ മത്സ്യങ്ങൾ റോഡിൽ ചിതറുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്.

കോവിഡ് വ്യാപനത്തെ തുടർന്ന് ഇവിടെ വഴിയോരക്കച്ചവടം പാടില്ലെന്ന് നേരത്തേ അധികൃതർ നിർദ്ദേശം നൽകിയിരുന്നെന്നും, സമീപത്തെ ബാങ്കുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ലഭിച്ച പരാതിയെ തുടർന്നായിരുന്നു നടപടി എന്നുമാണ് നഗരസഭ അധികൃതർ നൽകുന്ന വിശദീകരണം. അനുമതി ഇല്ലാത്ത സ്ഥലത്തായിരുന്നു അല്‍ഫോന്‍സയുടെ മീന്‍ വിൽപ്പനയെന്നും , താക്കീത് നല്‍കിയിട്ടും അത് അവഗണിച്ച് അല്‍ഫോന്‍സ വിൽപ്പന നടത്തുക ആയിരുന്നെന്നാണ് നഗരസഭയുടെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...