തിരുവനന്തപുരം : മുന്നാക്ക സംവരണം ബാധകമാക്കി പിഎസ്‌സി. ഈ മാസം 14 വരെ സംവരണ വിവരം ഉള്‍ക്കൊള്ളിച്ച് അപേക്ഷ പുതുക്കി നല്‍കാം. നാളെ അപേക്ഷാ സമയം തീരുന്ന ലിസ്റ്റുകള്‍ക്കും സംവരണം ബാധകമാണ്. ഒക്ടോബര്‍ 23 മുതലാണ് സംവരണം നടപ്പാക്കാന്‍ തീരുമാനമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് അന്നേ ദിവസമായിരുന്നു.
കഴിഞ്ഞ മാസം 23ാം തിയതി മുതല്‍ നാളെ വരെ അപേക്ഷ ക്ഷണിച്ച റാങ്ക് പട്ടികയ്ക്കും സംവരണം ബാധകമായിരിക്കും. പിഎസ്‌സി യോഗത്തില്‍ അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാന്‍ പത്ത് ദിവസം കൂടി നീട്ടി നല്‍കാനും തീരുമാനമായി.