പത്തനംതിട്ട നഗരസഭാ ചെയർ പേഴ്സനെ ആക്രമിച്ചവര്‍ക്കെതിരെ നടപടി വേണം : സാമുവല്‍ കിഴക്കുപുറം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയുടെ കുമ്പഴയിലെ അലോപ്പതി ആശുപത്രി കെട്ടിടം ഉദ്ഘാടന സ്ഥലത്ത് സി.പി.എം. കൗൺസിലർമാരും ഗുണ്ടകളും ചേർന്ന് ഉദ്ഘാടന സമ്മേളനവേദിയിൽ ആക്രമണം നടത്തി നഗരസഭാ ചെയർ പേഴ്സൺ റോസിലിൻ സന്തോഷിനേയും യു.ഡി.എഫ് കൗൺസിലർമാരെയും ആക്രമിച്ച  സംഭവത്തിൽ കുറ്റക്കാരെ എത്രയും അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം ആവശ്യപ്പെട്ടു.

പരിപാടി സ്ഥലത്ത്  ഉദ്യോഗസ്ഥർ അടക്കം നിരവധി പോലീസുകാർ ഉണ്ടായിരുന്നിട്ടും ആക്രമം തടയുന്നതിനോ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനോ തയ്യാറാവാതെ സി.പി.എം ഗുണ്ടകൾക്ക് കൂട്ടുനിന്നത് പ്രതിഷേധാർഹമാണ്.  തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി.പി.എം നടത്തുന്ന ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി മുന്നറിയിപ്പ് നല്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി ; നാടൻ പടക്കമെറിഞ്ഞു ; ഒമ്പത് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി...

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...