പ്ലാസ്റ്റിക്കിനെതിരെ കർശന നടപടി ; മൂന്നാറിൽ നാളെ മുതൽ കർശന പരിശോധന

For full experience, Download our mobile application:
Get it on Google Play

മൂന്നാർ : വിനോദസഞ്ചാര നഗരമായ മൂന്നാറിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുള്ള കർശന നടപടികളിലേക്ക് പഞ്ചായത്ത് കടക്കുന്നു. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗവും വിൽപനയും പൂർണമായി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാളെ മുതൽ പ്രത്യേക പരിശോധന ആരംഭിക്കും. മുന്നറിയിപ്പിന് ശേഷം ജൂലൈ 10 മുതൽ നിയമലംഘകർക്കെതിരെ കനത്ത പിഴയും ഈടാക്കും. നാളെ മുതൽ 10 വരെ വ്യാപാരസ്ഥാപനങ്ങൾ, വഴിയോരക്കടകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പഞ്ചായത്തിന്റെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും. നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ, അരലീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങിയവ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് കണ്ടെത്തിയാൽ ആദ്യം താക്കീത് നൽകും.

ജൂലൈ 10 മുതൽ പിഴനടപടി പ്രാബല്യത്തിൽ വരും. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന വിനോദസഞ്ചാരികളിൽനിന്നും പൊതുജനങ്ങളിൽനിന്നും പിഴ ഈടാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ അറിയിച്ചു. നിയന്ത്രണങ്ങളും പിഴയും സംബന്ധിച്ച ബോധവൽക്കരണത്തിന്റെ ഭാഗമായി ഇന്ന് എല്ലാ വാർഡുകളിലും മൈക്ക് അനൗൺസ്മെന്റും നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...