വിനോദസഞ്ചാരികൾക്കായി താമസസൗകര്യമുള്ള ബസ്സുകളൊരുക്കി മൂന്നാര്‍ കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

മൂന്നാർ: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കിനി തുച്ഛമായ നിരക്കിൽ സൗകര്യപ്രദമായി കെഎസ്ആർടിസി ബസ്സിൽ താമസിക്കാം. വിനോദസഞ്ചാരികൾക്ക് താമസമൊരുക്കുന്നതിനായി 2 എസി ബസുകളാണ് കെഎസ്ആർടിസി സജ്ജമാക്കിയിരിക്കുന്നത്. ഓരോന്നിലും 16 കിടക്കകൾ വീതമുണ്ട്.

നവംബർ 14 മുതലാണ് ബസ് സഞ്ചാരികൾക്കായി ദിവസവാടകയ്ക്കു നൽകി തുടങ്ങിയത്. മിക്കവാറും ദിവസങ്ങളിൽ ഇരുബസുകളും ഫുൾ ആണ്. കഴിഞ്ഞ 15 ദിവസത്തിനിടെ 55,280 രൂപയാണ് ഇതുവഴി കെഎസ്ആർടിസിക്ക് വരുമാനമായി ലഭിച്ചത്.

ഒരു കിടക്കയ്ക്ക് ഒരു ദിവസത്തേക്ക് 100 രൂപയാണ് ഈടാക്കുന്നത്. കമ്പിളി ആവശ്യമെങ്കിൽ 50 രൂപ അധികം നൽകണം. മൂന്നാർ ഡിപ്പോയിലെ കൗണ്ടറിൽ ബുക്ക് ചെയ്തു പണം അടച്ച് വൈകിട്ട് 5നു ബസിൽ പ്രവേശിക്കാം. ഡിപ്പോയിൽത്തന്നെ‌യാണു രാത്രി ബസുകൾ നിർത്തിയിടുന്നത്. താമസക്കാർക്കു ഡിപ്പോയിലെ ശുചിമുറികൾ ഉപയോഗിക്കാം. 16 കിടക്കകളാണ് ഒരു ബസിൽ ഉള്ളതെങ്കിലും 1600 രൂപ നൽകി ഒന്നോ രണ്ടോ പേർക്കു മാത്രമായും ഇവ ബുക്ക് ചെയ്യാം. സമീപത്തു ഭക്ഷണശാലകളുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...