പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറിയ പുള്ളിപ്പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഗുഹാവത്തി: പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറിയ പുള്ളിപ്പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടിയത് നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍. ഗുവാഹത്തിയിലെ ബെങ്കേരാബാരിയിലുള്ള വനിതാ ഹോസ്റ്റലിലാണ് കഴിഞ്ഞ ദിവസം പുള്ളിപ്പുലി കയറിയത്. തിങ്കളാഴ്‌ച്ച പുലര്‍ച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഹോസ്റ്റലിനുള്ളില്‍ കടന്ന പുള്ളിപുലി സോഫയുടെ അടിയിലാണ് പതുങ്ങിയിരുന്നത്. തുണികള്‍ ഇട്ടിരുന്ന സോഫയില്‍ നിന്നും വസ്ത്രങ്ങള്‍ എടുക്കാനെത്തിയ പെണ്‍കുട്ടി തഴെ പോയ തുണിയെന്നു കരുതി എടുക്കാന്‍ ശ്രമിക്കവേ പുലിയെ കയറിപ്പിടിക്കുകയായിരുന്നു. പുലിയാണെന്നു മനസ്സിലായതും പെണ്‍കുട്ടികള്‍ നിലവിളിക്കുകയും വേഗം തന്നെ മറ്റൊരു മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയും ചെയ്തു.ഹോസ്റ്റല്‍ ഉടമയായ യുവതി ഉള്‍പ്പെടെ 15 പേരാണ് ഹോസ്റ്റലില്‍ ആ സമയം ഉണ്ടായിരുന്നത്. ഇവര്‍ വിളിച്ചു പറഞ്ഞതനുസരിച്ച്‌ ഉടന്‍ തന്നെ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി.

പല വഴികള്‍ നോക്കിയെങ്കിലും പുള്ളിപ്പുലിയെ പിടിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒടുവില്‍ മയക്കുവെടി വെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. വെടിയേറ്റ പുലി സമീപത്തെ കെട്ടിടത്തിലേക്ക് ചാടാനും ശ്രമം നടത്തി. ഒടുവില്‍ നാലുമണിക്കൂറുകള്‍ക്ക് ശേഷമാണ് നാടിനെ പരിഭ്രാന്തിയിലാക്കിയ പുലിയെ അധികൃതര്‍ കൂട്ടിലാക്കിയത്. അസാമിലെ സംസ്ഥാന മൃഗശാലയിലേക്ക് പുള്ളിപ്പുലിയെ മാറ്റി. പുലര്‍ച്ചയോടെ പുലി ഹോസ്റ്റലിലേക്ക് കയറി വരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരുക്കുകളൊന്നും ഇല്ലെങ്കില്‍ ഉടനെ തന്നെ പുലിയെ കാട്ടില്‍ തുറന്നുവിടാനാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...