ആദ്യസംരംഭം വൻവിജയം ; മൂന്നാറിൽ കുറഞ്ഞ ചെലവിൽ താമസിക്കാൻ കൂടുതൽ ബസുകൾ

For full experience, Download our mobile application:
Get it on Google Play

മൂന്നാർ : വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കുന്നതിനായി മൂന്നാറിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി. സ്ലീപ്പർ ബസുകളെത്തിച്ചു. ആദ്യത്തെ സംരംഭം വിജയമായതോടെ കെ.എസ്.ആർ.ടി.സി. നാലു ബസുകൾ കൂടിയാണ് മൂന്നാറിന് നൽകിയത്. ഇതോടെ ആകെ അഞ്ച്‌ ബസുകളാണ് സഞ്ചാരികൾക്കായി താമസത്തിനുള്ളത്. ഒരുദിവസം 100 രൂപ ചെലവിൽ 80 പേർക്ക് കിടന്നുറങ്ങാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. 2020 നവംബർ 14-നാണ് 100 രൂപയ്ക്ക് കിടന്നുറങ്ങാനുള്ള സൗകര്യം കെ.എസ്.ആർ.ടി.സി. ബസിൽ തുടങ്ങിയത്. 16 കിടക്കകളുള്ള ഒരു ബസാണ് ഇത്തരത്തിൽ ആദ്യഘട്ടത്തിൽ വിനോദസഞ്ചാരികൾക്കായി ഒരുക്കിയത്. പദ്ധതി വൻ വിജയമായതോടെ രണ്ട് ബസുകൾ കൂടി എത്തിച്ചു.

സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെയാണ് കഴിഞ്ഞ ദിവസം രണ്ടു ബസുകൾ കൂടി എത്തിച്ചത്. ബസുകളുടെ എണ്ണം അഞ്ചായതോടെ എല്ലാ ബസുകൾക്കും മൂന്നാറിന്റെ പ്രകൃതിഭംഗിയോടുകൂടിയ ഡിസൈനും അധികൃതർ നൽകി. കൂടാതെ ജനുവരി ഒന്നുമുതൽ ടോപ് സ്റ്റേഷനിലേക്ക് 250 രൂപ നിരക്കിൽ വിനോദസഞ്ചാരികൾക്കായി ബസ് സർവീസും ആരംഭിച്ചു. ഇതും വിജയമായതോടെ ഞായറാഴ്ചകളിൽ കാന്തല്ലൂർക്കും സർവീസ് തുടങ്ങി. നവംബർ 14 മുതൽ മാർച്ച് രണ്ട് വരെ 12.48 ലക്ഷം രൂപയാണ് ഈയിനത്തിൽ കെ.എസ്.ആർ.ടി.സി.ക്ക് അധിക വരുമാനമായി ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...