ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാര്‍ ; ബി.ജെ.പി വലിയ വിജയം നേടും : ഇ ശ്രീധരന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറയുന്ന ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണെന്ന് ഇ ശ്രീധരന്‍. ഒരു രാഷ്ട്രീയക്കാരനായല്ല പകരം ടെക്‌നോക്രാറ്റെന്ന നിലയിലാകും പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. പുനര്‍നിര്‍മാണം പൂര്‍ത്തിയായ പാലാരിവട്ടം പാലത്തില്‍ വ്യാഴാഴ്ച പരിശോധനയ്‌ക്കെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താമസസ്ഥലമായ പൊന്നാനിയില്‍ നിന്ന് ഏറെ ദൂരയുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തരുതെന്ന് മാത്രമാണ് പാര്‍ട്ടിയോട് പറഞ്ഞത്. പാലാരിവട്ടം വിഷയം തിരഞ്ഞെടുപ്പില്‍ വലിയ പ്രചാരണ വിഷയമാകും. കേരളത്തില്‍ ബിജെപി വലിയൊരു വിജയം പ്രതീക്ഷിക്കുന്നുവെന്നും ശ്രീധരന്‍ പറഞ്ഞു. ഡിഎംആര്‍സിയില്‍ നിന്ന് വിരമിച്ച ശേഷമേ നാമിര്‍ദേശ പത്രിക നല്‍കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ചയോടെ പാലത്തിന്റെ എല്ലാ പണികളും പൂര്‍ത്തിയാകും. നാളെയോ മറ്റന്നാളോ പാലം കൈമാറും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഉച്ചയോടെ സര്‍ക്കാരിന് നല്‍കും. പാലത്തിന്റെ പുനര്‍നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി. വളരെ വേഗത്തില്‍ പണി പൂര്‍ത്തിയാക്കിയതിന് ഊരാളുങ്കലിന് നന്ദിയറിക്കുന്നതായും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...