കനത്ത മഴ ; മൂന്നാറില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: മൂന്നാറില്‍ കനത്ത മഴയ്ക്കിടെ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍. കുണ്ടള ഡാമിന് സമീപവും മൂന്നാര്‍ എക്കോപോയിന്റിലുമാണ് ഉരുള്‍പൊട്ടിയത്. ഉച്ച കഴിഞ്ഞ് 3.30 തോടെ ഉണ്ടായ ശക്തമായ മഴയ്ക്ക് പിന്നാലെയായിരുന്നു ഉരുള്‍പൊട്ടല്‍. കുണ്ടളയില്‍ ടെംപോട്രാവലറിനു മുകളില്‍ മണ്ണിടിഞ്ഞുവീണു. ടെമ്പോ ട്രാവലറില്‍ എത്തിയ 12 അംഗ സംഘത്തിലെ വടകര സ്വദേശി രൂപേഷ് (45) നെയാണ് കാണാതായിട്ടുള്ളത്. സഹയാത്രികര്‍ സുരക്ഷിതരാണ്. മലവെള്ളം മാട്ടുപ്പെട്ടി – കുണ്ടള റോഡിലേയ്ക്കാണ് ഇരച്ച്‌ എത്തിയത്.

റോഡില്‍ ഈ ഭാഗത്ത് വെച്ച്‌ രൂപേഷ് ഒഴുക്കില്‍ പെട്ടെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പോലീസിനെ അറിയിച്ചിട്ടുള്ളത്. മഴ ശക്തമായി തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടുന്നുണ്ടെന്നാണ് സൂചന. പോലീസും അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മാട്ടുപ്പെട്ടി റോഡില്‍ വന്‍ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മൂന്നാറില്‍ രാവിലെ മുതല്‍ ആരംഭിച്ച കനത്തമഴ തുടരുകയാണ്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുകയാണ്. ഇടുക്കി അടക്കം പലയിടങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മഴ നാളെയും തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തികൂടിയതാണ് മഴയ്ക്ക് കാരണം. കേരളാ തീരത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ കടലോര മേഖലയിലെ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കടലൂര്‍, രാമനാഥപുരം, മയിലാടുതുറൈ തുടങ്ങിയ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ചെന്നൈ,ചെങ്കല്‍പേട്ട്, കാഞ്ചീപുരം,തിരുവള്ളൂര്‍ തുടങ്ങിയ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...