കുവൈറ്റ്‌ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ ഇംഗ്ലണ്ടിലേക്ക് പോകുന്ന ടി.കെ സൈജുവിന് കല കുവൈറ്റ് യാത്രയയപ്പ് നല്‍കി

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ ഇംഗ്ലണ്ടിലേക്ക് പോകുന്ന കേരള ആര്‍ട്ട്‌ ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റിന്റെ സജീവ പ്രവര്‍ത്തകനും കല കുവൈറ്റ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ ടി.കെ സൈജുവിന് കല കുവൈറ്റ് യാത്രയയപ്പ് നല്‍കി. കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് ജനറല്‍ സെക്രട്ടറി ജെ സജി സ്വാഗതം പറഞ്ഞു.

ട്രഷര്‍ അജ്നാസ് മുഹമ്മദ്‌, വൈസ് പ്രസിഡന്റ് ശൈമേഷ് , കലാ വിഭാഗം സെക്രട്ടറി സണ്ണി ശൈലേഷ് കേന്ദ്ര കമ്മിറ്റി അംഗം സി കെ നൗഷാദ്, ലോകകേരള സഭ അംഗം ആര്‍ നാഗനാഥന്‍, ആശലത ബാലകൃഷ്ണന്‍ (വനിതാവേദി), ബെന്‍സില്‍ (കെഎംഎഫ്), അഭിരാമി അജിത് (ബാലവേദി കുവൈറ്റ്‌), ജോണ്‍ മാത്യു, മേഖല സെക്രട്ടറിമാരായ റിച്ചി കെ ജോര്‍ജ്, ഷൈജു ജോസ്, ഫഹാഹീല്‍ മേഖല പ്രസിഡണ്ട്‌ പ്രസീദ് കരുണാകരന്‍ കലയുടെ മുന്‍ ഭാരവാഹികളായ ടി. വി ഹിക്മത്ത്, സജി തോമസ് മാത്യു, സുഗതകുമാര്‍, രജിഷ്. സി, പി. ആര്‍ ബാബു, അനില്‍ കുമാര്‍, ജ്യോതിഷ് ചെറിയാന്‍, കലയുടെ സജീവ പ്രവര്‍ത്തകരായ സലിം രാജ്, രമ അജിത്, രാജീവ് ചുണ്ടപറ്റ തുടങ്ങി നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ശ്രീകുമാര്‍ വല്ലന വരച്ച ഛായ ചിത്രം സൈജുവിന് കൈമാറി. കല കുവൈറ്റ് നല്‍കിയ യാത്രയയപ്പിന് തന്റെ മറുപടി പ്രസംഗത്തില്‍ ടി.കെ സൈജു നന്ദി രേഖപ്പെടുത്തി. അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ്‌ യോഗത്തിന് നന്ദി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...