തില്ലങ്കേരി വെളിപ്പെടുത്തൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം : കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ ആരും ഇതുവരെ എത്തിയിട്ടില്ലെന്ന് കെ മുരളീധരൻ എംപി. മത്സരം ദോഷമുണ്ടാക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ മത്സരങ്ങൾ നടന്നിരുന്നു. മത്സരം പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. മത്സരത്തിന്റെ പേരിൽ തർക്കത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനാൽ ജനം പുറത്ത് ഇറങ്ങിയാൽ ജയിലിൽ പോകേണ്ടി വരുമെന്ന അവസ്ഥയാണെന്ന് കെ മുരളീധരൻ പരിഹസിച്ചു. കെ കരുണാകരൻ പൈലറ്റ് വാഹനം ഉപയോഗിച്ചപ്പോൾ പുകിലുണ്ടാക്കിയവരാണ് വാഹന വ്യുഹത്തിന് നടുക്ക് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂരിലെ ഷുഹൈബ് വധക്കേസ് ഒതുക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. പി ജയരാജന്റെ സൈബർ പോരാളിയാണ് ആകാശ് തില്ലങ്കേരി. പിന്നെ എങ്ങനെ പാർട്ടിയുമായി ബന്ധമില്ലെന്ന് പറയും? ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ കറുത്ത കൈകളുണ്ട്. അത് പുറത്ത് കൊണ്ടുവരണം. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്താൽ ആകാശ് തില്ലങ്കേരി എല്ലാം വിളിച്ചു പറയും. അതുകൊണ്ട് കീഴടങ്ങാൻ അവസരമൊരുക്കി. തില്ലങ്കേരി വെളിപ്പെടുത്തൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സിപിഎമ്മിന് പങ്കില്ലെങ്കിൽ കേന്ദ്ര അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...