തിരുവനന്തപുരം : മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ യുവാവ് കടലിൽ വീണ് മുങ്ങി മരിച്ചു. തിരുവനന്തപുരം കാര്യവട്ടം കൃഷ്ണഭവനിൽ ബാലകൃഷ്ണൻ ആശാരിയുടെ മകൻ മനേഷ്.ബി (38) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ചൂണ്ടയിടുന്നതിനിടെ മനേഷ് കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കോസ്റ്റൽ പോലീസിന്റെയും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ യുവാവ് കടലിൽ വീണ് മരിച്ചു
RECENT NEWS
Advertisment