കുഞ്ഞിന്റെ ദത്ത് നടപടികൾ സി.ഡബ്ല്യു.സി നിർത്തിവെച്ചു ; കുഞ്ഞിനെ ഏറ്റെടുക്കാൻ സമയം നൽകണമെന്ന് മാതാവ് 

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : കളമശ്ശേരിയില്‍ അനധികൃത ദത്ത് നൽകിയ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവെച്ചു. കുഞ്ഞിനെ ഏറ്റെടുക്കാൻ സമയം നൽകണമെന്ന് യഥാർത്ഥ മാതാവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. സാഹചര്യങ്ങൾ കൊണ്ടാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുഞ്ഞിനെ നൽകേണ്ടി വന്നതെന്നും അമ്മ സി.ഡബ്ല്യു.സിയെ അറിയിച്ചു. കഴിഞ്ഞ ദിവസം എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് മുമ്പില്‍ ഹാജരായാണ് കുഞ്ഞിന്റെ  യഥാർത്ഥ അമ്മ മൊഴി നൽകിയത്. താൻ വിവാഹിതയല്ലെന്നും സാഹചര്യം കൊണ്ടാണ് കുഞ്ഞിനെ നൽകേണ്ടി വന്നതെന്നും യുവതി പറഞ്ഞു.

കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളത്. താൽക്കാലികമായി കുഞ്ഞിനെ സി.ഡബ്ല്യു.സി സംരക്ഷിച്ചാൽ മതിയെന്നും മാതാവ് മൊഴി നൽകി. താനും പങ്കാളിയും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് കുട്ടിയെ ഏറ്റെടുക്കാം. കുഞ്ഞിന്റെ  കാര്യത്തിൽ ഒരാഴ്ചക്കുളിൽ തീരുമാനം അറിയിക്കാമെന്നും അമ്മ വ്യക്തമാക്കി. ഇതിന് പിന്നാലെ സി.ഡബ്ല്യു.സി ചെയർമാൻ ദത്ത് നടപടികൾ നിർത്തിവെയ്ക്കാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് നിർദ്ദേശം നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...