എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിക്കാതെ തിരക്കഥാകൃത്ത് മുരളിഗോപി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന നിലപാടിൽ തിരക്കഥാകൃത്ത് മുരളി ഗോപി. പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ഷെയർ ചെയ്ത മോഹൻലാലിന്റെ പോസ്റ്റ് മുരളി ഗോപി ഷെയർ ചെയ്യാൻ തയ്യാറായില്ല. അതേസമയം വിഷയത്തിൽ അമ്മയും ഫെഫ്കയും അടക്കമുള്ള സിനിമാസംഘടനകൾ മൗനം തുടരുകയാണ്. സംഘപരിവാർ ഭീഷണിക്ക് പിന്നാലെ റീ-എഡിറ്റ് ചെയ്ത ‘എമ്പുരാൻ’ ഇന്നു വൈകിട്ട് മുതൽ തീയറ്ററുകളിൽ എത്തും. ഗുജറാത്ത് വംശഹത്യയിൽ ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നതിന്റെയും സ്ത്രീകൾക്കെതിരായ അതിക്രമത്തിന്‍റെയും ദൃശ്യം അടക്കം ഒഴിവാക്കിയിട്ടുണ്ട്.

2 മണിക്കൂർ 59 മിനുട്ട് ഉണ്ടായിരുന്ന എമ്പുരാൻ സിനിമയിൽ നിന്നും മൂന്ന് മിനുട്ടാണ് വെട്ടിമാറ്റിയത്. കൂടാതെ ബാബു ബജ്റംങ്കി എന്ന വില്ലൻ്റെ പേര് മാറ്റി ബൽ രാജ് എന്ന് ആക്കിയതായും സൂചനയുണ്ട്. അവധി ദിവസമായിട്ടും ഇന്നലെ തന്നെ റീ എഡിറ്റിങ്ങിന് സെൻസർ ബോർഡ് അനുമതി നൽകുകയും ചെയ്തിരുന്നു. ഉടൻ റീ-എഡിറ്റ് ചെയ്യാൻ നിർദേശം നൽകിയത് കേന്ദ്ര സെൻസർ ബോർഡ് ആണെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...