വഖഫ് ബില്ലിനെ പൂർണമായും അംഗീകരിക്കണമെന്നല്ല കെസിബിസി പറഞ്ഞത് ; ഫ്രാൻസിസ് ജോർജ് എംപി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വഖഫ് ഭേദഗതി ബില്ലിനെ പൂർണമായും അംഗീകരിക്കണമെന്നല്ല കെസിബിസി പറഞ്ഞതെന്ന് ഫ്രാൻസിസ് ജോർജ് എംപി. ബില്ലിലെ വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് വ്യക്തമല്ല. ബില്ല് വന്ന ശേഷം ഇന്‍ഡ്യാ മുന്നണി നിലപാട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ പാർലമെൻ്റിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കുമ്പോൾ കേരളത്തിലെ എല്ലാ എംപിമാരും അനുകൂലിക്കണമെന്ന കെസിബിസിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാർ രംഗത്തെത്തി. നിലവിലെ വഖഫ് നിയമത്തിലെ ഭരണഘടന വിരുദ്ധമായ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണ് നിർമല സീതാരാമൻ്റെ നിലപാട്.

പ്രശ്‌നത്തിന് പരിഹാരം കാണാൻ ഒരുമിച്ച് നിൽക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. വഖഫ് നിയമ ഭേദഗതിക്ക് കത്തോലിക്കാ ബിഷപ്പുമാരുടെ പിന്തുണ സ്വാഗതം ചെയ്യുന്നതായി നിർമല സീതാരാമൻ എക്സിൽ കുറിച്ചു. വഖഫ് നിയമത്തിലെ അന്യായവും ഭരണഘടനാ വിരുദ്ധവുമായ വകുപ്പുകൾ ഭേദഗതി ചെയ്യമെന്നാണ് ധനമന്ത്രിയുടെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...