കഠിനംകുളം : വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പിതാവിനെയും സഹോദരനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് പോലീസ് പിടിയില്‍. പെരുമാതുറ പണ്ടകശാല വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നവാസിനെയാണ് (38) കഠിനംകുളം പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. വാക്കുതര്‍ക്കത്തിനിടെ പ്രതി സിദിഖിനെ തലയിലും കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു.
പിടിച്ച് മാറ്റാന്‍ ശ്രമിക്കവെ പിതാവ് അബ്ദുല്‍ റഷീദിനും വെട്ടേല്‍ക്കുകയായിരുന്നു. പരിക്കേറ്റ ഇയാളുടെ സഹോദരന് സിദിഖിനെയും (29) പിതാവ് അബ്ദുല്‍ റഷീദിനെയും (65) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.