കോട്ടയം : ഭാര്യയെയും പെണ്‍കുട്ടികളെയും പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കട്ടപ്പന സ്വദേശി വിജേന്ദ്രനെ (45) ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ആറുമണിക്കാണ് ഇയാള്‍ ഭാര്യയെയും മക്കളെയും കൊല്ലാന്‍ ശ്രമിച്ചത്. ആര്‍പ്പൂക്കര കോലേട്ടമ്പലം ഭാഗത്താണു സംഭവം. വിജേന്ദ്രന്റെ ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെണ്മക്കളുമാണ് രക്ഷപ്പെട്ടത്. ഭാര്യയും പെണ്മക്കളും വിജേന്ദ്രനോട് പിണങ്ങി കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിക്കുകയാണ്.
കഴിഞ്ഞ ദിവസം സൗഹൃദം നടിച്ചെത്തിയ വിജേന്ദ്രന്‍ എല്ലാവര്ക്കും നേരെ പെട്രോള്‍ ഒഴിക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവഴി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അഞ്ച് ലീറ്ററിന്റെ കന്നാസിലാണ് ഇയാള്‍ പെട്രോള്‍ കൊണ്ടുവന്നതെന്നും അവസരോചിതമായി ഇവര്‍ പെരുമാറിയതിനാല്‍ വലിയ അപകടം ഒഴിവായിയെന്നും പോലീസ് പറഞ്ഞു