അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കുറുപ്പംപടി : കണ്ടന്തറ ഭായി കോളനിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. മൂര്‍ഷിദാബാദ് സ്വദേശികളായ മുകുള്‍ (30), സക്കീല്‍സ് ഷാ (20), കബില്‍ഷാ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ഇവരുടെ സുഹൃത്ത് കൂടിയായ മൂര്‍ഷിദാബാദ് സ്വദേശി സലിംഷായെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സലിംഷായ്ക്ക് ഒന്നാംപ്രതി മുകുള്‍ രണ്ടായിരംരൂപ നല്‍കാനുണ്ടായിരുന്നു. ഇത് ചോദിച്ചതിലുള്ള വിരോധത്തില്‍ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സലിംഷാ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍സ്പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സണ്‍, എസ്.സി.പി.ഒമാരായ അഷറഫ്, ഷിബു, സലിം, നൗഷാദ്, ജിഞ്ജു കെ. മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം ; കടകംപള്ളി സുരേന്ദ്രന്‍

0
പത്തനംതിട്ട : പ്രിയദർശിനി പദ്ധതി മൂലം സാമ്പത്തികമായും മാനസികമായും പ്രയാസമനുഭവിക്കുന്ന സ്വകാര്യ...

റാന്നി താലൂക്കുതല വായനാപക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും നടന്നു

0
റാന്നി : റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍, മുണ്ടപ്പുഴ ടാഗോര്‍ ഗ്രന്ഥശാല,...

കനത്ത മഴയിൽ മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നു; നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി

0
പൂനെ: മഹാരാഷ്ട്രയില്‍ ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ കുടുങ്ങി....

കുവൈറ്റിൽ ക്രെയിൻ തകർന്ന് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു, ഒരാൾ പിടിയിൽ

0
കുവൈത്ത് സിറ്റി : നാല് മാസമായി തുടർന്ന ദുരൂഹതകൾക്കൊടുവിൽ കാണാതായ ഇന്ത്യൻ...