പ്ലസ് വണ്‍ താല്‍ക്കാലിക ബാച്ച് ; അനുവദിച്ച സ്​കൂളുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ്​ വണ്‍ സീറ്റ്​ ക്ഷാമം പരിഹരിക്കാന്‍​ 79 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച്‌​ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്​കൂളുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ 60 ബാച്ചുകള്‍ പുതുതായും 19 എണ്ണം കുട്ടികളില്ലാത്തവ ഷിഫ്​റ്റ്​ ചെയ്​തുമാണ്​ അനുവദിക്കുന്നത്​. പുതിയ ബാച്ചുകളില്‍ 12 എണ്ണം സയന്‍സിലും 44 എണ്ണം ഹ്യുമാനിറ്റീസിലും നാലെണ്ണം കോമേഴ്​സിലുമാണ്​. ഷിഫ്​റ്റ്​ ചെയ്യുന്ന ബാച്ചുകളില്‍ എട്ടെണ്ണം സയന്‍സിലും അഞ്ചെണ്ണം ഹ്യുമാനിറ്റീസിലും ആറെണ്ണം കോമേഴ്​സിലുമാണ്​.

താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചശേഷം നടത്തുന്ന സ്​കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്​ഫറില്‍ ലഭിക്കുന്ന ഓപ്​ഷനുക​ള്‍ അടിസ്ഥാ​നമാക്കുമ്പോള്‍ ഏതെങ്കിലും ബാച്ചില്‍ മതിയായ വിദ്യാര്‍ഥികളില്ലെങ്കില്‍ ആവശ്യകത പരിഗണിച്ച്‌​ മറ്റ്​ പ്രദേശങ്ങളിലേക്ക്​ മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശമുണ്ട്​. പ്രവേശന നടപടികള്‍ അവസാനിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ബാച്ചില്‍ മതിയായ വിദ്യാര്‍ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അവ റദ്ദാക്കുകയും പ്രവേശനം നേടിയ വിദ്യാര്‍ഥികളെ അതേ സ്​കൂളിലെ സമാന ബാച്ചിലേക്കോ സമീപത്തെ സ്​കൂളിലെ സമാന ബാച്ചിലേക്കോ മാറ്റാനും നിര്‍ദേശമുണ്ട്​.

പുതിയ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച സ്​കൂളുകള്‍:

സയന്‍സ്​ – ഗവ. എച്ച്‌​.എസ്​.എസ്​ കരുനാഗപ്പള്ളി, ജി.എച്ച്‌​​.എസ്​.എസ്​ തെങ്കര, ഗവ. ഗേള്‍സ്​ എച്ച്‌​.എസ്​.എസ്​ കൊയിലാണ്ടി, ഗവ. എച്ച്‌​.എസ്​.എസ്​ കുറ്റ്യാടി, ഗവ. വി.എച്ച്‌​.എസ്​.എസ്​ മേപ്പയ്യൂര്‍, ഗവ. എച്ച്‌​.എസ്​.എസ്​ കല്ലാച്ചി, ഗവ. ഗേള്‍സ്​ എച്ച്‌​.എസ്​.എസ്​ നടക്കാവ്​, മണിയൂര്‍ പഞ്ചായത്ത്​ എച്ച്‌​.എസ്​.എസ്​, ഗവ. മോഡല്‍ എച്ച്‌​.എസ്​.എസ്​ കാലിക്കറ്റ്​ യൂണിവേഴ്​സിറ്റി, ഗവ. എച്ച്‌​.എസ്​.എസ്​ മങ്കട, ഗവ. എച്ച്‌​.എസ്​.എസ്​ മാട്ടുമ്മല്‍, ഗവ. വി.എച്ച്‌​.എസ്​.എസ്​ മക്കരപ്പറമ്പ്​.

ഹ്യുമാനിറ്റീസ്​: മോഡല്‍ ബോയ്​സ്​ എച്ച്‌​.എസ്​.എസ്​ കുന്നംകുളം, ഗവ. എച്ച്‌​.എസ്​.എസ്​ പഴയന്നൂര്‍, ഗവ. എച്ച്‌​.എസ്​.എസ്​ നടുവട്ടം പട്ടാമ്പി, പി.എം.ജി.എച്ച്‌​.എസ്​.എസ്​ പാലക്കാട്​, ഗവ. ഓറിയന്‍റല്‍ എച്ച്‌​.എസ്​.എസ്​ പട്ടാമ്പി, ഗവ. എച്ച്‌​.എസ്​.എസ്​ പട്ടാമ്ബി, ജി.എച്ച്‌​.എസ്​.എസ്​ മേഴത്തൂര്‍, ജി.എച്ച്‌​.എസ്​.എസ്​ കടമ്പൂര്‍, ഗവ. എച്ച്‌​.എസ്​.എസ്​ ആനക്കര, ഗോഖലെ ഗവ. എച്ച്‌​.എസ്​.എസ് കുമരനെല്ലൂര്‍, ഗവ. വി.എച്ച്‌​.എസ്​.എസ് കൊപ്പം, ഗവ. വി.എച്ച്‌​.എസ്​.എസ് വട്ടെനാട്​, ജി.എച്ച്‌​.എസ്​.എസ് കല്ലിങ്ങല്‍പാടം, ഗവ. എച്ച്‌​.എസ്​.എസ് മടപ്പള്ളി, ഗവ. എച്ച്‌​.എസ്​.എസ് വളയം, ഗവ. എച്ച്‌​.എസ്​.എസ് ചോറോട്​, ഗവ. എച്ച്‌​.എസ്​.എസ് താമരശ്ശേരി, ഗവ. എച്ച്‌​.എസ്​.എസ് നരിക്കുനി, ഗവ. എച്ച്‌​.എസ്​.എസ്​ നീലേശ്വരം, ഗവ. ഗണപത്​ എച്ച്‌​.എസ്​.എസ് ഫറോക്ക്​, ഗവ. എച്ച്‌​.എസ്​.എസ് അവിട്ടനല്ലൂര്‍, ദേവധാര്‍ ഗവ. എച്ച്‌​.എസ്​.എസ് താനൂര്‍, ഗവ. എച്ച്‌​.എസ്​.എസ് കോക്കൂര്‍,

ഗവ. എച്ച്‌​.എസ്​.എസ് വാഴക്കാട്​, ഗവ. എച്ച്‌​.എസ്​.എസ് പുലാമന്തോള്‍, ഗവ. എച്ച്‌​.എസ്​.എസ് എടപ്പാള്‍, ഗവ. എച്ച്‌​.എസ്​.എസ് കൊട്ടപ്പുറം, ഗവ. എച്ച്‌​.എസ്​.എസ് കുഴിമണ്ണ, പി.സി.എന്‍.ജി.എച്ച്‌​.എസ്​ മൂക്കുതല, ഗവ. എച്ച്‌​.എസ്​.എസ് വെളിയംകോട്​, ഗവ. എച്ച്‌​.എസ്​.എസ് കൊണ്ടോട്ടി, ഗവ. ഗേള്‍സ്​ എച്ച്‌​.എസ്​.എസ് വണ്ടൂര്‍, ഗവ. എച്ച്‌​.എസ്​.എസ് പാലപ്പെട്ടി, ഗവ. എച്ച്‌​.എസ്​.എസ് ഇരിമ്പിളിയം, ഗവ. വി.എച്ച്‌​.എസ്​.എസ് വേങ്ങര, ഗവ. എച്ച്‌​.എസ്​.എസ് പേരശ്ശന്നൂര്‍, ഗവ. എച്ച്‌​.എസ്​.എസ് തൃക്കാവ്​, ഗവ. എച്ച്‌​.എസ്​.എസ് കോട്ടാത്തറ, ഗവ. എച്ച്‌​.എസ്​.എസ് പാലയാട്​, ഗവ. എച്ച്‌​.എസ്​.എസ് തോട്ടട, ഗവ. ടൗണ്‍ എച്ച്‌​.എസ്​.എസ് കണ്ണൂര്‍, ഗവ. എച്ച്‌​.എസ്​.എസ് കൂത്തുപ്പറമ്ബ്​, ഗവ. സിറ്റി എച്ച്‌​.എസ്​.എസ് കണ്ണൂര്‍, ജി.എച്ച്‌​.എസ്​.എസ് കോട്ടയം കണ്ണൂര്‍.

​കോമേഴ്​സ്​: ഗവ. എച്ച്‌​.എസ്​.എസ് പൂനൂര്‍, ഗവ. എച്ച്‌​.എസ്​.എസ് ചുള്ളിക്കോട്​ കുഴിണ്ണ, മാളര്‍ ഗവ. എച്ച്‌​.എസ്​.എസ് തോളമ്പാറ, ഗവ. എച്ച്‌​.എസ്​.എസ് കുമ്പള.

ഷിഫ്​റ്റ്​ ചെയ്യുന്ന ബാച്ചുകള്‍ ലഭിക്കുന്ന സ്​കൂളുകള്‍:

സയന്‍സ്​: ഗവ. എച്ച്‌​.എസ്​.എസ് ചാലിശ്ശേരി പാലക്കാട്​, ഗവ. വിക്​ടോറിയ ഗേള്‍സ്​ എച്ച്‌​.എസ്​.എസ് ചിറ്റൂര്‍, ജി.വി.എച്ച്‌​.എസ്​.എസ്​ പയ്യോളി, ഗവ. എച്ച്‌​.എസ്​.എസ് തിരുവാലി, ഗവ. ഗേള്‍സ്​ എച്ച്‌​.എസ്​.എസ് മഞ്ചേരി, ഗവ. എച്ച്‌​.എസ്​.എസ് പുറത്തൂര്‍, ഗവ. എച്ച്‌​.എസ്​.എസ് എരഞ്ഞിമങ്ങാട്​, ഗവ. എച്ച്‌​.എസ്​.എസ് കാരക്കുന്ന്​.

ഹ്യുമാനിറ്റീസ്: ഗവ. എസ്​.എം.ടി എച്ച്‌​.എസ്​.എസ്​ ചേലക്കര, ഗവ. എച്ച്‌​.എസ്​.എസ് മച്ചാട്​, ഗവ. എച്ച്‌​.എസ്​.എസ് കല്ലാച്ചി, പി.സി.എന്‍.ജി.എച്ച്‌​.എസ്​ മൂക്കുതല, ഗവ. എച്ച്‌​.എസ്​.എസ് നിറമരുതൂര്‍.

കോമേഴ്​സ്: ഗവ. ബോയ്​സ്​ എച്ച്‌​.എസ്​.എസ് വടക്കഞ്ചേരി, ഗവ. എച്ച്‌​.എസ്​.എസ് മൂത്തേടത്ത്​, ഗവ. എച്ച്‌​.എസ്​.എസ് നിറമരുതൂര്‍, ഗവ. എച്ച്‌​.എസ്​.എസ് കോക്കല്ലൂര്‍, ഗവ. എച്ച്‌​.എസ്​.എസ് പേരശ്ശന്നൂര്‍, ഗവ. എച്ച്‌​.എസ്​.എസ് തരിയോട്​ വയനാട്. ​

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...