ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചറക്കി കൊലപ്പെടുത്തിയത് വിവാഹം ശരിയാക്കി കൊടുക്കാത്തതിന്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയില്‍ ഗൃഹനാഥനെ വീട്ടില്‍കയറി കുത്തി കൊലപ്പെടുത്തി. വണ്ടുംതറ വടക്കുംമുറി കട്കത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്. പുലര്‍ച്ചെ വീട്ടില്‍ എത്തിയ ആള്‍ വാതിലില്‍ മുട്ടി വിളിച്ചു. അബ്ബാസ് പുറത്ത് ഇറങ്ങിയപ്പോള്‍ കറിക്കത്തി ഉപയോഗിച്ച്‌ കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്രതി നെല്ലായ കുണ്ടില്‍ വീട്ടില്‍ മുഹമ്മദ് അലി (40)യെ കൊപ്പം എസ്‌ഐ എം.ബി രാജേഷ് പിടികൂടി.

അബ്ബാസ് വിവാഹ ബ്രോക്കര്‍ ആയിരുന്നു. ഇയാള്‍ മുഹമ്മദ് അലിയ്ക്ക് വിവാഹം ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് പല തവണ പണം വാങ്ങി പറ്റിച്ചു. ഇതിലുണ്ടായ പകയെത്തുടര്‍ന്നാണ് മുഹമ്മദ് അലി അബ്ബാസിനെ കുത്തികൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു. ഇന്ന് രാവിലെ പണം തിരികെ വാങ്ങാനെന്ന് പറഞ്ഞ് നെല്ലായ മഞ്ചക്കലില്‍ നിന്ന് ഓട്ടോ വിളിച്ച്‌ വണ്ടുംതറ വടക്കുംമുറിയില്‍ എത്തിയ പ്രതി വീട്ടില്‍ കയറി അബ്ബാസിനെ വിളിച്ചിറക്കി കുത്തികൊലപ്പെടുത്തി. മുഹമ്മദ് അലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അബ്ബാസിന്റെ മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എത്തിയില്ല ; പ്രതിപക്ഷബഹളത്തെ തുടർന്ന് സഭ രണ്ട് മണിവരെ...

0
ന്യൂഡൽഹി : അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളും...

റെയിൽവേ സേവനത്തിൽ വീഴ്ച : രണ്ട് യാത്രക്കാർക്കായി ഒറ്റ പുതപ്പ് ; റെയിൽവേയ്ക്ക് 25,000...

0
ന്യൂഡൽഹി : ട്രെയിൻ യാത്രയ്ക്കിടെ പുതപ്പ് ലഭ്യമാക്കാതിരുന്നതിന് റെയിൽവേയ്ക്ക് 25000 രൂപ...

പോലീസ് സംഘടനകളുടെ പുനഃക്രമീകരണം ആഭ്യന്തര വകുപ്പിൻറെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

0
കൊച്ചി: സംസ്ഥാന പോലീസ് സംഘടനകളുടെ പുനഃക്രമീകരണത്തിൽ സർക്കാരിന് തിരിച്ചടി. പോലീസ്...

വർക്കല ചെറുന്നിയൂരിൽ വീട്ടുവളപ്പിലെ കുളിമുറിയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ

0
തിരുവനന്തപുരം : വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ. വർക്കല...