ചലച്ചിത്ര നിര്‍മ്മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ചെന്നൈയില്‍ ചലച്ചിത്ര നിര്‍മ്മാതാവ് ഭാസ്‌കരനെ കൊലപ്പെടുത്തിയ കേസില്‍ വിരുഗംപാക്കം സ്വദേശി അറസ്റ്റില്‍. ചെന്നൈ വിരുഗംപാക്കം ചിന്മയ നഗറില്‍ കൂവം നദിക്ക് സമീപം കറുത്ത പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ പരിസര ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

വിവരമറിഞ്ഞ് എത്തിയ വിരുഗംപാക്കം പോലീസ് പ്ലാസ്റ്റിക് ബാഗ് വേര്‍തിരിച്ചു. 65 വയസ്സുള്ള ഒരാളെയാണ് കൈകാലുകള്‍ ബന്ധിച്ച്‌ വായ പൊത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖമുള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും സാരമായ മുറിവുകള്‍ കണ്ടെത്തി. അക്രമികള്‍ ഇയാളെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം അവിടെ ഉപേക്ഷിച്ചതായി കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പോലീസ് കില്‍പ്പാക്കം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. ആദമ്പാക്കത്തുള്ള ഒരാള്‍ പിതാവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.

സിനിമാ നിര്‍മാതാവായ ആദമ്ബാക്കത്തെ ഭാസ്‌കരന്‍ (65) ആണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മൃതദേഹം ഭാസ്കരന്റെതാണെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചു. സംഭവത്തില്‍ വിരുഗമ്പാക്കം പോലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്. കൊല്ലപ്പെട്ട ഭാസ്‌കരന്‍ ‘സാമ്രാട്ട്’, ‘വൈറ്റ്’ എന്നീ 2 ചിത്രങ്ങള്‍ നിര്‍മ്മിച്ചു. അതിന് ശേഷമാണ് അദ്ദേഹം സിനിമാലോകം വിട്ടതെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...