മന്ത്രി ആന്റണി രാജുവിനെ തടഞ്ഞ് ജീവനക്കാരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെ എസ് ആര്‍ ടി സിയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ജീവനക്കാര്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചു. ഐഎന്‍ടിയുസി, എസ്.ടി.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോഴിക്കോടാണ് പ്രതിഷേധം അരങ്ങേറിയത്. ചാത്തമംഗലത്ത് ഗ്രാമ വണ്ടി ഉദ്ഘാടനത്തിന് ശേഷം മന്ത്രി മടങ്ങുമ്പോഴായിരുന്നു മന്ത്രിയെ ജീവനക്കാര്‍ തടഞ്ഞുവെച്ചത്. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷം മന്ത്രിയെ കടത്തിവിടുകയായിരുന്നു.

എന്നാല്‍ കെഎസ്‌ആര്‍ടിസിയില്‍ കൂപ്പണുകള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും ആവശ്യക്കാര്‍ മാത്രം കൂപ്പണുകള്‍ വാങ്ങിയാല്‍ മതിയെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൂപ്പണ്‍ വാങ്ങാന്‍ താല്‍പര്യമുള്ളവരുടെ കണക്കെടുക്കാന്‍ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. കെഎസ്‌ആര്‍ടിസി ശമ്പള കുടിശികയ്ക്ക് പകരം സപ്ലൈകോ കൂപ്പണ്‍ നല്‍കണമെന്ന് ഹൈക്കോടതിയും, വേണ്ടെന്ന് ജീവനക്കാര്‍. കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശികയ്ക്ക് പകരം കൂപ്പണുകള്‍ നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകള്‍ നല്‍കാമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ കൂപ്പണുകള്‍ വേണ്ടെന്ന് ജീവനക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

ശമ്പളവിതരണത്തിന് 50 കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ തുക കൊണ്ട് കുടിശ്ശിക ശമ്പളത്തിന്റെ മൂന്നിലൊന്ന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. സിംഗിള്‍ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വിധി പറയാനായി മാറ്റി. ശമ്ബളവിതരണത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വന്ദേമാതരം’ സംരക്ഷിക്കാൻ പ്രമേയം പാസാക്കി ബിജെപി ദേശീയ നിർവാഹക സമിതി

0
ന്യൂഡൽഹി : ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ പാരമ്പര്യവും ആദരവും സംരക്ഷിക്കുന്നത്...

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി...

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന്...

കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം

0
കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ...

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍...

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന...