തെലങ്കാന: ഭാര്യ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊന്നത് കാമുകനൊപ്പം. മൂന്നര വയസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിന്റെ ദുരൂഹ മരണക്കേസില്‍ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.
തെലങ്കാനയിലെ ജങ്കാവ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെലങ്കാന പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഹന്‍മന്ത പുരം ഗ്രാമത്തിലെ ലകവത് കൊമുറെല്ലിയാണ് കൊല്ലപ്പെട്ടത്.
ലകവത് കൊമുറെല്ലിയും ലഖവത് ഭാരതിയും എട്ടു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്‌എംസി) പരിധിയില്‍ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്തിരുന്ന ഇവര്‍ നാമല്‍ഗുണ്ടു പ്രദേശത്താണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് മൂന്ന് പെണ്‍കുട്ടികളുമുണ്ട്. രണ്ടു കുട്ടികള്‍ ജങ്കോണില്‍ പട്ടികവര്‍ഗക്കാര്‍ക്കുള്ള ഹോസ്റ്റലിലാണ് താമസിക്കുന്നത്. മൂന്നര വയസ്സുള്ള ഇളയ മകള്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം.