സ്കൂളിൽ പോകാൻ നിർബന്ധിച്ചു ; അമ്മയെ മകന്‍ സിമന്‍റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഈറോഡ്: തമിഴ്നാട്ടിലെ ഈറോഡില്‍ സ്കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ച അമ്മയെ ഒന്പതാം ക്ലാസുകാരനായ മകന്‍ കൊലപ്പെടുത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയാണ് മരിച്ചത്. 36 വയസായിരുന്നു. സ്വകാര്യ സ്കൂളിലെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പതിനാലുകാരനായ മകന്‍ തിങ്കളാഴ്ച സ്‌കൂളില്‍ പോകാന്‍ തയാറായില്ല. സ്കൂളിലേക്ക് പോകാനായി മകനെ അമ്മ നിര്‍ബന്ധിച്ചു.

മകന്‍ സ്കൂളില്‍ പോകാത്ത കാര്യം അമ്മ കോയമ്പത്തൂരില്‍ ജോലി ചെയ്യുന്ന അച്ഛനെയും അറിയിച്ചു. ഇതോടെ മകന് അമ്മയോട് കടുത്ത ദേഷ്യം ആയി. വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകന്‍ സിമന്റ് കട്ട കൊണ്ട് ഇടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. രാത്രി ഒരു മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.

ശബ്ദം കേട്ട് ഓടിയെത്തിയ മകളാണു അമ്മയെ സഹോദരന്‍ ആക്രമിച്ചത് ആദ്യം കണ്ടത്. മകള്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കള്‍ എത്തിയപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു. യുവതിയെ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് മകനെ കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...