മൂന്നു ലക്ഷം ഡോളറിന്റെ മദ്യം മോഷ്ടിച്ചു ; ഡാളസില്‍ ഇന്ത്യക്കാരനുൾപ്പെടെ 4 പേരെ അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഡാളസ്: ഡാളസ് കൗണ്ടി വിതരണക്കാരില്‍ നിന്നും മൂന്നുലക്ഷം ഡോളര്‍ വിലമതിക്കുന്ന മദ്യം മോഷ്ടിച്ച കേസില്‍ നാലു പേരെ അറസ്റ്റു ചെയ്തതായി ടെക്‌സസ് ആല്‍ക്കഹോളിക് ബിവറേജ് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് ഇന്ത്യക്കാരനായ ജനിഷ് പങ്കജ് വൈഷ്ണവ് (33), വിക്ടര്‍ അന്റോണിയെ (34), കാര്‍ലോസ് ജയ്മി (43), മൈക്കിള്‍ എയ്ജല്‍ (22) എന്നിവര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മോഷണ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

സതേണ്‍ ഗ്ലെയ്‌സിയര്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റ് ഉടമ ടെക്‌സസ് ആൽക്കഹോളിക് ബിവറേജ് കമ്മീഷനില്‍ പരാതിപെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. മോഷണം പോയ 220 കേയ്‌സ് വോഡ്ക, 119 കേയ്‌സ് കോണിയാക്, 29 കേയ്‌സ് ടെകീല എന്നിവ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 300,000 ഡോളര്‍ വിലമതിക്കുന്ന മദ്യമാണ് ഇവര്‍ മോഷ്ടിച്ചത്. തെളിഞ്ഞാല്‍ 10 വര്‍ഷത്തെ തടവും 10,000 ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ജെഎന്‍യു ; സർവകലാശാലകളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ...

0
ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ നിന്ന്...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...