തെന്നിവീണ് മരിച്ചെന്ന് വീട്ടുകാർ ; എസ് ഐ യുടെ സംശയം കൊലപാതകത്തിന്‍റെ ചുരുൾ അഴിച്ചു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : തെന്നിവീണ് തലയ്ക്ക് പരുക്കേറ്റെന്നു പറഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചത് മരക്കൊമ്പു കൊണ്ടുള്ള സഹോദരന്‍റെ അടിയേറ്റാണെന്ന് പോലീസ് കണ്ടെത്തൽ. ഈസ്റ്റ് കലൂർ മലേക്കാവ് തഴുവംചിറയിൽ ജയേഷ് തങ്കപ്പൻ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ സുമേഷ് തങ്കപ്പനെ (27) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 12നാണു സംഭവം. ഇവരുടെ അച്ഛനെ ജയേഷ് ആക്രമിക്കുന്നതു തടയുന്നതിനിടെ സുമേഷ് തേക്കിന്‍റെ കമ്പുകൊണ്ട് അടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

തലയ്ക്കടിയേറ്റ് ബോധംകെട്ടുവീണ ജയേഷിനെ ഉടൻ തന്നെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ നിന്നു കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. ഏഴാം ദിവസം ജയേഷ് മരിച്ചു. ഇൻക്വസ്റ്റ് നടത്തിയ തൊടുപുഴ എസ്ഐ സലീമിനുണ്ടായ സംശയമാണ് കൊലപാതകം തെളിയിച്ചത്.

തലയിടിച്ചു വീണെന്ന് പറഞ്ഞ സ്ഥലം നിരപ്പായ പ്രദേശമായിരുന്നു. തലയിലെ മുറിവിന്‍റെ സ്വഭാവം ഇതുമായി ചേർന്നു പോകുന്നുണ്ടായിരുന്നില്ലെന്നു പോലീസ് കണ്ടെത്തി. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ മരണകാരണം തലയ്ക്കേറ്റ അടിയാണെന്നു വ്യക്തമാവുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...