കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്രിസ്തുമസ് വിരുന്ന് ഇന്ന് വൈകിട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്രിസ്തുമസ് വിരുന്ന് ഇന്ന് വൈകിട്ട് രാജ്ഭവനില്‍ നടക്കും. മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് ഉണ്ട്. പ്രതിപക്ഷ നേതാവും വിരുന്നില്‍ പങ്കെടുക്കില്ല. വിഡി സതീശന്‍ ഡല്‍ഹിയിലായതിനാലാണ് പങ്കെടുക്കാത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ വര്‍ഷം മതമേലധ്യക്ഷന്മാരെയും സാംസ്‌കാരിക നായകരെയും മാത്രമാണ് ക്രിസ്തുമസ് ആഘോഷത്തിനു ഗവര്‍ണര്‍ ക്ഷണിച്ചിരുന്നത്.

ഇത്തവണ ബിഷപ്പുമാര്‍, മറ്റു മത നേതാക്കള്‍, കലാ സാഹിത്യ സാംസ്‌കാരിക ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, വ്യവസായ വാണിജ്യ പ്രതിനിധികള്‍ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്. 17നു വൈകുന്നേരം കൊച്ചിയിലും ഗവര്‍ണറുടെ നേതൃത്വത്തില്‍ ക്രിസ്മസ് സംഗമവും വിരുന്നും നടക്കുന്നുണ്ട്. ഗവര്‍ണര്‍ക്കെതിരെയുള്ള നിലപാട് മയപ്പെടുത്തേണ്ട എന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനം.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ പുറത്താനുള്ള ബില്‍ ഇന്നലെ നിയമസഭ പാസാക്കിയിരുന്നു. 20നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിപുലമായ ക്രിസ്തുമസ് സംഗമം തിരുവനന്തപുരത്തു സംഘടിപ്പിക്കുന്നുണ്ട്. അതിലേക്ക് ഗവര്‍ണറെ ഇതുവരെ ക്ഷണിച്ചിട്ടില്ല. ഇനി ക്ഷണിച്ചാലും ഗവര്‍ണര്‍ അന്ന് സ്ഥലത്ത് ഇല്ല. അതേസമയം റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ നടത്തുന്ന പതിവു വിരുന്നു സല്‍ക്കാരത്തിലേക്കു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവര്‍ണര്‍ ക്ഷണിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...