കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി ; യുവതിയും കാമുകനും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹിയില്‍ യുവതിയും കാമുകനും അറസ്റ്റിലായി. ഡല്‍ഹി കല്‍ക്കാജിയിലാണ് സംഭവം. പ്രതികളുടെ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് രക്തം പുരണ്ട വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചാണ് ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ഒരു വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒരാളെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയ പോലീസ് കട്ടിലില്‍ കഴുത്തില്‍ കുത്തേറ്റ നിലയില്‍ കിടക്കുന്നയാളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് എയിംസ് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെ കൊലപാതകാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.

അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും കൊല്ലപ്പെട്ടയാളുടെ ഭാര്യ സ്വര്‍ണലി ഘോഷിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കുകയും ചെയ്തു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. ചോദ്യം ചെയ്യലില്‍ കാമുകന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ സമ്മതിച്ചു. ഡല്‍ഹിയില്‍ നിന്ന് മുങ്ങിയ കാമുകനെ പശ്ചിമ ബംഗാളിലേക്ക് കടക്കുന്നതിനിടെ ഫോണ്‍ ട്രേസ് ചെയ്താണ് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി കാമുകനുമായി ബന്ധമുണ്ടെന്നും ഭര്‍ത്താവ് തന്നെ സ്ഥിരം മര്‍ദിക്കുമായിരുന്നെന്നും ആ ദേഷ്യത്തില്‍ കൊലപ്പെടുത്തിയതാണെന്നും ഭാര്യ പോലീസിനോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...