പൊന്‍കുന്നം : ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി അറസ്റ്റില്‍. എലിക്കുളം ആളുറുമ്പ് ഭാഗത്ത് ചിറ്റക്കാട്ടില് മാത്യുവാണ് (ടോമി-52) പൊന്‍കുന്നം പോലീസിന്റെ പിടിയിലായത്.
2016ല്‍ പിതാവ് ജോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എന്‍.സി. രാജ് മോഹനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പൊന്‍കുന്നം എസ്.എച്ച്.ഒ വിനോദ്, എസ്.ഐ രാജേഷ്, സി.പി.ഒ.മാരായ ജയകുമാര്‍, അഭിലാഷ്, രവീന്ദ്രന്, അനില്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.