തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ നിന്ന് രണ്ട് കൊലക്കേസ് പ്രതികള്‍ രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജില്ലയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് രണ്ട് കൊലക്കേസ് പ്രതികള്‍ രക്ഷപെട്ടു. വീരണകാവ് സ്വദേശി രാജേഷ് കുമാര്‍, തൃശൂര്‍ സ്വദേശി ശ്രീനീവാസന്‍ എന്നിവരാണ് ഇന്നലെ രക്ഷപെട്ടത്. ഇന്നലെ ജയിലിനു സമീപം ജോലിക്കു പോയ ഇരുവരും രാത്രിയായിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് ജയില്‍ ചാടിയതായി വ്യക്തമായത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആര്യ എന്ന കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് രാജേഷ് കുമാര്‍. വധശിക്ഷയായിരുന്നു ഇയാള്‍ക്ക് നേരത്തെ വിധിച്ചിരുന്നത്. പിന്നീട് ഇത് ഇളവുകളില്ലാത്ത ജീവപര്യന്തമായി കുറച്ചു. ജയിലില്‍ നല്ല പെരുമാറ്റം കാണിച്ചതോടെയാണ് രാജേഷ് കുമാറിനെ തുറന്ന ജയിലിലേക്ക് മാറ്റിയത്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ശ്രീനിവാസന്‍. പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താൻ ചെയ്ത തെറ്റ് എന്താണെന്ന് പറഞ്ഞാലല്ലേ തിരുത്താൻ സാധിക്കൂ എന്ന് വി കുഞ്ഞികൃഷ്ണൻ എംഎൽഎ

0
കണ്ണൂർ : ചെയ്ത തെറ്റെന്തെന്ന് ഇതുവരെ സിപിഎം വ്യക്തമാക്കിയിട്ടില്ല. അത് പറയാതെയാണ്...

മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വിള്ളൽ

0
മൂന്നാർ: മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വലിയ രീതിയിലുള്ള...

ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ നൊമ്പരക്കാഴ്ചയായി 14 മാസം പ്രായമുള്ള കൊച്ചുമകളുടെ ശവപേടകം

0
ടെഹ്റാൻ : ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ...

ബസിന്റെ സമയം ചോദിച്ച യാത്രക്കാരോട് മോശമായി പെരുമാറി ; മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അന്വേഷണം

0
തിരുവനന്തപുരം : യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവത്തില്‍ മൂന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ...