യുവാവിനെ വിറക് കമ്പ്കൊണ്ട് അടിച്ച്‌ കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലാ: നെച്ചിപ്പുഴൂരില്‍ യുവാവിനെ വിറക് കമ്പ്കൊണ്ട് അടിച്ച്‌ കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നെച്ചിപ്പുഴൂര്‍ വട്ടക്കാനത്തില്‍ വീട്ടില്‍ അജിത്ത് (30), നെച്ചിപ്പുഴൂര്‍ കൈത്തുംകര വീട്ടില്‍ അനീഷ് എന്ന് വിളിക്കുന്ന വിനീത് (38) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പ്രതികള്‍ ഇരുവരും കരൂര്‍ പഞ്ചായത്ത് വക രാജീവ് നഗര്‍ ടി.വി സെന്ററില്‍ ഇരുന്നു മദ്യപിക്കുകയും ഇത് കണ്ടുകൊണ്ട് വന്ന സുനീഷ് ഇവരോട് ഇവിടെയിരുന്ന് മദ്യപിക്കാന്‍ പാടില്ലെന്ന് പറയുകയും തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തതായി പോലീസ് പറയുന്നു.

ഇതിനുശേഷം വീട്ടിലേക്ക് പോയ സുനീഷിനെ വീട്ടില്‍ കയറി വലിച്ചിറക്കി വിറക് കമ്പ് കൊണ്ട് ഇവര്‍ ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്. ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സുനീഷിനെ ആദ്യം പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ ചിങ്ങവനം പാത്താമുട്ടത്തു നിന്നു പിടികൂടുകയുമായിരുന്നു. പാലാ ഡി.വൈ.എസ്.പി ഗിരീഷ് പി. സാരഥി, പാലാ എസ്.എച്ച്‌.ഒ കെ.പി ടോംസണ്‍, എസ്.ഐ എം.ഡി അഭിലാഷ്, സി.പി.ഒ മാരായ രഞ്ജിത്ത്, ജോഷി മാത്യു, ജോജി ജോസഫ്, ജോസ് സ്റ്റീഫന്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി...

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു

0
മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...