ഹരിതം സമൃദ്ധം പദ്ധതി : പുളിക്കമാലി സ്‌കൂളില്‍ വെണ്ട കൃഷി വിളവെടുത്തു

For full experience, Download our mobile application:
Get it on Google Play

പിറവം:കാര്‍ഷിക മേഖലയിലെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പുളിക്കമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഹരിതം സമൃദ്ധം പദ്ധതിയുടെ ഭാഗമായി ആയിരം ഗ്രോ ബാഗിലെ വെണ്ട കൃഷി വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം അനൂപ് ജേക്കബ്ബ് എം എല്‍ എ നിര്‍വ്വഹിച്ചു.എറണാകുളം ജില്ലാ പഞ്ചായത്ത് എം കെ എസ് പി (മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന), കില എന്നിവരുടെ സഹകരണത്തോടെയാണ് പുളിക്കമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെണ്ട കൃഷി ആരംഭിച്ചത്. കില, എം കെ എസ് പി യുമായി സഹകരിച്ച് കേരളത്തില്‍ ആദ്യമായാണ് സ്‌കൂളുകളില്‍ ഇത്തരം പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹരിതസേന രൂപികരിച്ചുകൊണ്ടാണ് സ്‌കൂളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കള്‍, അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വളം നിര്‍മ്മാണം, ഗ്രോ ബാഗ് നിറക്കല്‍, പരിപാലനം എന്നിവയില്‍ പരിശീലനവും നല്‍കിയിരുന്നു.

ജില്ലാ പഞ്ചായത്തംഗം എല്‍ദോ ടോം പോള്‍ അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി മുഖ്യ പ്രഭാഷണം നടത്തി. എസ് എം സി ചെയര്‍പേഴ്‌സണ്‍ എ എ സുരേഷ് പദ്ധതി വിശദികരണം നടത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ കെ ബി, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതിക അനില്‍, ബ്ലോക്ക് മെമ്പര്‍ ജെയ്‌നി രാജു, പിടിഎ പ്രസിഡന്റ് സീമ സി ആര്‍, ഹരിതശ്രീ വെജിറ്റബിള്‍ ക്ലസ്റ്റര്‍ പ്രസിഡന്റ് കെ കെ ജോര്‍ജ്, എം കെ എസ് പി കോര്‍ഡിനേറ്റര്‍ പര്‍വ്വീണ്‍ ഭായ്, എംകെഎസ്പിപ്രസിഡന്റ് വത്സാ വാസു, എക്കോ ക്ലബ് കോര്‍ഡിനേറ്റര്‍ രഞ്ജു പി കെ, ഹരിതസേന കോര്‍ഡിനേറ്റര്‍ സൗമ്യ സുരേഷ്, ബയോഡൈവേഴ്‌സിറ്റി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ സന്ധ്യ എം പി എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...

കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല , എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല. മഴ ശമിച്ചു. കഴിഞ്ഞ രണ്ട്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...