പുതുവര്‍ഷ ദിനം നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട്​ ഭിന്നശേഷിക്കാരനായ യാചകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പുതുവര്‍ഷ ദിനം നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട്​ ഭിന്നശേഷിക്കാരനായ യാചകന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ ഭാഗത്താണ്​ സംഭവം.വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കേസില്‍ 65കാരനായ യാചകനൊപ്പം ഒരാള്‍കൂടി അറസ്​റ്റിലായിട്ടുണ്ട്. നെഞ്ചിലും മറ്റും കുത്തേറ്റ പാടുകളുമായി മരിച്ച ചന്ദന്‍ എന്നയാളുടെ മൃതദേഹം സുഭാഷ്​ നഗര്‍ ഭാഗത്താണ്​ ശനിയാഴ്ച കണ്ടെത്തിയത്​. രണ്ട് സുഹൃത്തുക്കളോടൊപ്പം അന്‍സല്‍ പ്ലാസയ്ക്ക് സമീപം പുതുവത്സരം ആഘോഷിക്കുകയായിരുന്നു മരിച്ച ചന്ദന്‍. പുലര്‍ച്ചെ 2:30 ന്​ ചന്ദന്‍ സുഭാഷ് നഗറിലെ ഒരു ഹോട്ടലിന് പുറത്തുള്ള കച്ചവടക്കാരനില്‍ നിന്ന് സിഗരറ്റ് വാങ്ങാന്‍ പോയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹോട്ടലിന് സമീപത്തെ നടപ്പാതയില്‍ ഇരിക്കുകയായിരുന്നു ഭിക്ഷാടകനായ സന്തോഷ് പജിയാര്‍. മദ്യലഹരിയിലായിരുന്ന ചന്ദന്‍ യാചകനെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ സന്തോഷിനെ പരിചരിച്ചിരുന്ന വിനോദ് സ്കൂട്ടിയില്‍ എത്തി ചന്ദനെ ആക്രമിക്കുകയായിരുന്നു. സന്തോഷിന്‍റെ പക്കലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ ഇയാള്‍ ചന്ദനെ കുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കത്തി, രക്തം പുരണ്ട വസ്ത്രങ്ങള്‍, ചന്ദന്റെ മൊബൈല്‍, ഇരുചക്രവാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...