തര്‍ക്കത്തിനിടെ പിതാവ് മരിച്ച സംഭവo : മക്കളും മരുമകളും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പൊന്നാനി: എരമംഗലത്ത് മക്കളുമായുള്ള തര്‍ക്കത്തിനിടെ പിതാവ് മരിച്ച സംഭവത്തില്‍ മക്കളും മരുമകളും അറസ്റ്റില്‍. വെളിയങ്കോട് കിണര്‍ ബദര്‍ പള്ളിയ്ക്ക് സമീപം പള്ളിയകായില്‍ ഹംസ (65) യാണ് മര്‍ദനമേറ്റ് മരിച്ചത്. സംഭവുമായി ബന്ധപെട്ട് ഹംസയുടെ മകന്‍ ആബിദ് (35), മകള്‍ ഫെബീന (26), ആബിദിന്‍റെ ഭാര്യ അസീത (27) എന്നിവരെ പെരുമ്പടപ്പ്‌ പോലീസ് അറസ്റ്റുചെയ്തു.

ഹംസയുമായി ഭാര്യയും മക്കളും നിരന്തരം കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ മക്കള്‍ സംരക്ഷിക്കുന്നില്ലെന്നും വീട്ടില്‍നിന്ന് ഇറങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് മകന്‍ ആബിദ് ഭീഷണിപ്പെടുത്തിയതായി കാണിച്ച്‌ ഒക്‌ടോബര്‍ ഒന്നിന് കൊല്ലപ്പെട്ട ഹംസ പെരുമ്പടപ്പ്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ ഹംസയുടെ ഭാര്യയും മക്കളും ഹംസയും തമ്മില്‍ ബഹളമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മക്കളുടേയും മരുമകളുടേയും അടിയേറ്റ് ഹൃദ്രോഗിയായ ഹംസ ബോധംകെട്ടുവീണു. ഇതിനിടെ മകന്‍ ആബിദ് വീട്ടില്‍ അടിനടക്കുന്നുവെന്ന് പറഞ്ഞ് പോലീസിനെ വിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ആളുകള്‍ ഇവരുടെ വീട്ടിലെത്തിയപ്പോള്‍ ഹംസ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്.

നിലത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോള്‍ വെള്ളം കൊടുക്കാന്‍ ഹംസയുടെ മക്കളോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മക്കളുടെ അടിയേറ്റ ഉടനെ മരിച്ചതാവാമെന്നാണ് പോലീസ് നിഗമനം. പ്രതികള്‍ക്കെതിരേ നരഹത്യയ്ക്ക് കേസെടുത്തു. മയ്യിത്ത്  പോസ്റ്റമോര്‍ട്ടത്തിന് ശേഷം വെളിയങ്കോട് മുഹിയുദ്ദീന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...