മുണ്ടൂര്‍ ഇരട്ടക്കൊലക്കേസ് : മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : മുണ്ടൂര്‍ അവണൂരില്‍ ഇരട്ടക്കൊലക്കേസ് പ്രതിയായ വരടിയം തുഞ്ചന്‍ നഗറില്‍ ചിറയത്ത് വീട്ടില്‍ സിജോയെ (28) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കുറ്റൂര്‍ തവളക്കുളം ഈച്ചരത്ത് വീട്ടില്‍ പ്രതീഷ് (27) ആണ് അറസ്റ്റിലായത്.

ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി 2019 ഏപ്രില്‍ 24ന് മുണ്ടൂര്‍ അവണാവ് റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മുണ്ടൂര്‍ മൈലാംകുളം സ്വദേശി ശ്യാം (24), മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ (25) എന്നിവരെ പിക്ക് അപ്പ് വാന്‍ ഓടിച്ചുവന്ന് ഇടിച്ചുതെറിപ്പിച്ച്‌ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട സിജോ. കൊല്ലപ്പെട്ട ശ്യാമിന്റെ സുഹൃത്തും അനുയായിയുമാണ് കേസില്‍ അറസ്റ്റിലായ പ്രതീഷ്.

യുവാക്കളെ ഇടിച്ചു വീഴ്ത്തിയ വാന്‍ ഓടിച്ചിരുന്നത് സിജോയായിരുന്നതിനാല്‍ എതിര്‍സംഘത്തിലുള്ളവരുടെ വധഭീഷണി നേരത്തേയുണ്ടായിരുന്നു. സിജോയെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് വെട്ടിവീഴ്ത്തിയതെന്നും സുഹൃത്തിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള വൈരാഗ്യവും സിജോയുമായുള്ള കഞ്ചാവ് കച്ചവടത്തിലെ തര്‍ക്കങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസിനോട് പ്രതി വെളിപ്പെടുത്തി. കൊലപാതകത്തിനു ശേഷം കുറ്റൂര്‍ എംഎല്‍എ റോഡില്‍ ഒഴിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതീഷെന്ന് പോലീസ് പറഞ്ഞു.

കേസില്‍ അഞ്ചുപേരെ കൂടി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കൊലപാതക സമയത്ത് സിജോയുടെ കൂടെയുണ്ടായിരുന്നവര്‍ അക്രമികളില്‍ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇവര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാരകായുധങ്ങളുമായി സംഘം രണ്ട് കാറുകളിലായാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ സംഭവസ്ഥലത്തേക്ക് എത്തിയത്. അക്രമികളെത്തിയ രണ്ട് കാറുകളും പിന്നീട് പോലീസ് കണ്ടെത്തി.

ഇരട്ടക്കൊലപാതക കേസിനു പുറമേ ബോംബ് നിര്‍മ്മിച്ചതുമുള്‍പ്പെടെ 7 കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സിജോ. കൊലപാതകത്തില്‍ പത്തോളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.പി. ജോയ് അറിയിച്ചു. സിജോവിനെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നാണ് മറ്റു നാലു സുഹൃത്തുക്കളുമൊത്ത് മണിത്തറയിലെത്തിയത്. രണ്ടു ബൈക്കുകളിലായെത്തിയ ഇവരെ ബൈക്കുകളിലും രണ്ടു മാരുതി സ്വിഫ്റ്റ് കാറുകളിലുമായെത്തിയ അക്രമി സംഘം ഇടിച്ച്‌ തെറിപ്പിച്ചു.

താഴെ വീണ ഇവരില്‍ സിജോവിനെ തെരഞ്ഞ് പിടിച്ച്‌ വലിച്ചിഴച്ച്‌ കൊണ്ടുവന്ന് വടിവാളും മാരകായുധങ്ങളും കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിജോ ഏതെങ്കിലും വിധത്തില്‍ രക്ഷപെട്ടോടിയാല്‍ വെട്ടിവീഴ്ത്താനായി ഇടവഴികളിലും കവലകളിലും ബൈക്കുകളിലായി അക്രമിസംഘത്തിലുള്ളവര്‍ ഒളിച്ചിരുന്നതായി പോലീസ് പറഞ്ഞു. സിജോവിന്റെ കൂടെയുണ്ടായിരുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുമാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...