പാലാ: പാലായില്‍ അനുജന്‍ ചേട്ടനെ വെട്ടിക്കൊലപ്പെടുത്തി.
വിളക്കുമാടത്ത് ഓമശേരില്‍ കുട്ടപ്പന്‍ ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മോഹനന്‍റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. രാവിലെ ഇടമറ്റം റോഡില്‍ താമസിക്കുന്ന കുട്ടപ്പന്‍ വിളക്കുമാടം സ്‌കൂള്‍ ഗ്രൗണ്ട് റോഡില്‍ താമസിക്കുന്ന മോഹനന്റെ വീട്ടിലെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കം മൂത്തതോടെ മോഹനന്‍ കത്തിയെടുത്ത് സഹോദരനെ വെട്ടുകയായിരുന്നു.
ഇരുവരും തമ്മില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് വഴക്ക് പതിവായിരുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പ് കുട്ടപ്പന്‍ മോഹനന്റെ ബൈക്ക് കത്തിക്കുകയും പട്ടിയെ വെട്ടിക്കൊല്ലുകയും ചെയ്തിരുന്നു. പൈകയില്‍ ലോട്ടറി ഏജന്റാണ് പ്രതിയായ മോഹനന്‍. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.