ലോക്ക് ഡൗണ്‍ കാലത്ത് ഏറെ വ്യത്യസ്തമായ വിരമിക്കല്‍ യാത്ര

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ലോക്ക് ഡൗണ്‍ കാലത്ത് ഏറെ വ്യത്യസ്തമായ വിരമിക്കല്‍ യാത്ര. ഇതിനായി ശബ്ദിച്ചത് സ്റ്റേജിലെ മൈക്കല്ല സാക്ഷാല്‍ ജദതഗമാ വയര്‍ലെസ് സെറ്റുകള്‍. പതിവ് യാത്രയയപ്പ് ചടങ്ങുകള്‍ പോലെ ഔദ്യോഗിക പ്രസംഗങ്ങളോ പൊന്നാട അണിയിക്കലോ മധുരം പങ്കുവെയ്ക്കലോ ഒന്നുമില്ലാതെ വ്യത്യസ്തമായി കോഴിക്കോട് ഡിസിപി എ. കെ ജമാലുദ്ദീന്‍ ഐപിഎസിന് ഒരു യാത്രയയപ്പ്.

ഇന്ന് രാവിലെ വയര്‍ലസിലൂടെ ഒരു യാത്രയപ്പ് സന്ദേശം കേട്ടാണ് കോഴിക്കോട് സിറ്റി പോലീസ് സ്‌റ്റേഷന് കീഴിലെ പോലീസുകാര്‍ ലോക്ഡൗണ്‍ ദിവസത്തെ ഡ്യൂട്ടിക്ക് ഇറങ്ങിയത്. പതിവ് സാട്ട പ്രോഗ്രാം (വയര്‍ലസിലൂടെ നിര്‍ദേശം കൊടുക്കുന്ന രീതി) ഇന്ന് ഡിസിപിയുടെ യാത്രയയപ്പിനായി മാറ്റിവെയ്ക്കുകയായിരുന്നു. കോഴിക്കോട് ഡിസിപി എ. കെ ജമാലുദ്ദീന്‍ ഐപിഎസിന്റെ അവസാന സര്‍വീസ് ദിനമായിരുന്നു ഇന്ന്.

ഗംഭീര പാര്‍ട്ടിയോടെ യാത്രയയപ്പ് ലഭിക്കേണ്ടിയിരുന്ന ജമാലുദ്ദീന് പക്ഷെ, ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ അത് വയര്‍ലസിലൂടെ ഒതുക്കേണ്ടി വരികയായിരുന്നു. രാവിലെ എട്ടു മണിക്ക് സാട്ട തുടങ്ങുന്ന സമയത്താണ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് വയര്‍ലസിലൂടെ യാത്രയയപ്പ് സന്ദേശം നല്‍കിയത്.

ഡിസിപിയുടെ ഒരു വര്‍ഷവും ഒരുമാസവുമുള്ള കോഴിക്കോട് സിറ്റിയിലെ പ്രവര്‍ത്തനത്തെ പറ്റി കമ്മീഷണര്‍ വയര്‍ലസിലൂടെ സംസാരിച്ചു. തുടര്‍ന്ന് സ്റ്റേഷന്‍ എസ്‌എച്ച്‌ഒമാരും ഇക്കാര്യം ആവര്‍ത്തിക്കുകയും മറ്റുള്ള പോലീസുകാരിലേക്ക് എത്തിക്കുകയും ചെയ്തു.

സാധാരണ കേസ് ഡീറ്റൈയില്‍സും അന്നേ ദിവസം ചെയ്യേണ്ട കാര്യങ്ങളുമാണ് വയര്‍ലസിലൂടെ കമ്മീഷണര്‍ വിശദീകരിച്ച്‌ കൊടുക്കാറുള്ളത്. എന്നാല്‍ യാത്രയയപ്പ് നടത്താനുള്ള സാഹചര്യമില്ലാത്തതിനാല്‍ അത് വയര്‍ലസിലൂടെ നടത്തുകയായിരുന്നു. എറണാകുളം വാഴക്കാല സ്വദേശിയാണ് ഡിസിപി ജമാലുദ്ദീന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...