കലൂരില്‍ യുവതിയെ കൊന്നത് അതിക്രൂരമായി ; കൊലക്ക് മുമ്പ് വിചാരണ, ദ്യശ്യങ്ങൾ ഫോണിൽ പകർത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം കലൂരില്‍ യുവതിയെ കൊലപെടുത്തിയത് അതിക്രൂരമായിയെന്ന് പോലീസ്. കൊലപാതകത്തിന് മുമ്പ് പ്രതി പെണ്‍കുട്ടിയെ മുറിയില്‍ വച്ച് വിചാരണ നടത്തി ദൃശ്യം െൈമബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തെന്ന് പോലീസ് പറയുന്നു. കഴുത്തിലും വയറിലുമേറ്റ മുറിവാണ് യുവതിയുടെ മരണകാരണം. സംഭവത്തില്‍ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി ഇന്ന് കോടതിയില്‍ ഹാജരാക്കും. കലൂരില്‍ ഇന്നലെ രാത്രി യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

ചങ്ങനാശേരി സ്വദേശി രേഷ്മയാണ് കൊല്ലപെട്ടത്. കലൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ രാത്രി ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം. സൗഹൃദം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചതിനെച്ചൊല്ലിയുള്ള വാക്ക് തര്‍ക്കത്തിനിടെ കൊലപെടുത്തിയെന്നാണ് പ്രതി നൗഷിദ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. സംഭവത്തില്‍ അപ്പാര്‍ട്ടുമെന്റിലെ കെയര്‍ ടേക്കര്‍ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ പോലീസ് ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ രേഷ്മയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതെ മാറിനിന്ന നൗഷിദിനെ പോലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതില്‍ നൗഷിദ് കുറ്റം സമ്മതിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...