പിതാവിനെ കൊന്ന് കത്തിച്ചു : 17 കാരനും മാതാവും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: പിതാവിനെ പതിനേഴുകാരന്‍ അതിദാരുണമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ടി.വി സീരിയലായ ‘ക്രൈം പട്രോള്‍’ ആണ് പന്ത്രണ്ടാം ക്ലാസുകാരന് പ്രചോദനമായത്. ഇന്നലെ അറസ്റ്റിലായ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോഴാണ് ‘ക്രൈം പട്രോളിംഗ്’ പരമ്പര നൂറ് തവണ ഇയാള്‍ കണ്ടതായി മനസിലായത്.

മേയ് രണ്ടിനാണ് പിതാവ് മനോജ് മിശ്രയെ (42) ഇയാള്‍ കൊലപ്പെടുത്തിയത്. ഇരുമ്പുവടികൊണ്ട് പിതാവിന്റെ തലയില്‍ അടിക്കുകയായിരുന്നു. ബോധംകെട്ടപ്പോള്‍ ഒരു തുണികൊണ്ട് കഴുത്തു ഞെരിച്ചു. പിന്നീട്, അതേ രാത്രിയില്‍ അമ്മയുടെ സഹായത്തോടെ കുട്ടി മൃതദേഹം അഞ്ച് കിലോമീറ്റര്‍ അകലെയുളള ഒരു വനമേഖലയിലേക്ക് കൊണ്ടുപോയി. ശേഷം പെട്രോളും ടോയ്‌ലറ്റ് ക്ലീനറും ഉപയോഗിച്ച്‌ പിതാവിനെ കത്തിക്കുകയായിരുന്നു.

കത്തി കരിഞ്ഞ മൃതദേഹത്തിലെ കണ്ണട വഴിയാണ് ശരീരം മനോജിന്റേതാണെന്ന് അദ്ദേഹത്തിന്റെ ചില സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്. മനോജ് പലപ്പോഴും ഭഗവദ്ഗീത പ്രസംഗിക്കാന്‍ പല പ്രദേശങ്ങളില്‍ പോകാറുണ്ടായിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ നീണ്ട അഭാവത്തെക്കുറിച്ച്‌ തങ്ങള്‍ സംശയിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നത്.

മനോജിന്റെ മകനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും എല്ലാ തവണയും ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ക്രൈം പട്രോളിംഗ് സീരിയലിന്റെ എപ്പിസോഡുകള്‍ നൂറ് തവണയെങ്കിലും കണ്ടതായി കണ്ടെത്താനായത്. നിരവധി തവണ ചോദ്യം ചെയ്‌തതിന് ശേഷം പതിനേഴുകാരന്‍ പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് മകനേയും അമ്മ സംഗീത മിശ്രയേയും (39) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ഇരുവര്‍ക്കും എതിരെ ചുമത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...