ദിവാകരന്‍ നായരുടെ ദുരൂഹ മരണം സിപിഎം ഏരിയ കമ്മറ്റി അംഗത്തെ ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബ്ര​ഹ്മ​പു​ര​ത്ത് കൊ​ല്ലം സ്വ​ദേ​ശി ദി​വാ​ക​ര​ന്‍ നാ​യ​രെ (64) മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സംഭവത്തി​ല്‍ സി.​പി.​എം ക​ള​മ​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തെ ഇ​ന്‍​ഫോ​പാ​ര്‍ക്ക് പോ​ലീ​സ് ചോ​ദ്യം​ചെ​യ്തു. ദി​വാ​ക​ര​ന്റെ ഫോ​ണ്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തെ​ക്കു​റി​ച്ച് വി​വ​രം ലഭിച്ച​ത്.

തു​തി​യൂ​രി​ല്‍ 92 ഏ​ക്ക​ര്‍ സ്ഥ​ലം വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടി​ല്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ദി​വാ​ക​ര​ന്‍ നാ​യ​രും ഉ​ള്‍പ്പെ​ട്ടി​രു​ന്ന​താ​യാ​ണ് സൂ​ച​ന. ബു​ധ​നാ​ഴ്​​ച രാ​വി​ലെ പോ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യ ഏരി​യ ക​മ്മി​റ്റി അം​ഗ​ത്തെ വൈ​കിട്ടും വി​ട്ട​യ​ച്ചി​ട്ടി​ല്ല.

ദി​വാ​ക​ര​ന്‍ നാ​യ​രു​മാ​യി അ​ടു​ത്ത​കാ​ല​ത്ത് ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും മു​ന്‍പ​രി​ച​യം ​വെ​ച്ച്‌ കാ​ര്‍ വ​ര്‍ക്ക്‌​ഷോ​പ്പ് അന്വേ​ഷി​ച്ചാ​ണ് വി​ളി​ച്ച​തെ​ന്നു​മാ​ണ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​ന്റെ  വി​ശ​ദീ​ക​ര​ണം. ഇ​ദ്ദേ​ഹം ഉ​ള്‍പ്പെ​ടെ ര​ണ്ടു​പേ​രെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ ദി​വാ​ക​ര​ന്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ​യെ പി​ന്തു​ട​ര്‍ന്ന ഇന്നോ​വ കാ​റി​നെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

ദി​വാ​ക​ര​ന്‍ എ​ത്തി​യ തൃ​ക്കാ​ക്ക​ര പൈ​പ്പ് ലൈ​നി​ലെ വീ​ട്ടി​ലും ഇ​ട​പ്പ​ള്ളി പ​ത്ത​ടി​പ്പാ​ല​ത്തും പിന്തുടര്‍ന്നെത്തിയത് ഒ​രേ ഇ​ന്നോ​വ കാ​ര്‍ ത​ന്നെ​യാ​ണെ​ന്നും ഈ ​വാ​ഹ​നം കോ​ട്ട​യം സ്വദേശിയുടേതാണെന്നും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...