തളിപ്പറമ്പിൽ തൃശൂര്‍ സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം : രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: തളിപറമ്പില്‍ തൃശൂര്‍ സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൂടെ താമസിക്കുന്ന കൊല്ലം ഓച്ചിറ സ്വദേശികളായ സുനില്‍കുമാര്‍ (45), നവാസ് (50) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാത്രി തന്നെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ കൃഷ്ണപ്രസാദ് എന്നയാളെ വിട്ടയച്ചു. തൃശൂര്‍ വെള്ളികുളങ്ങര പോലീസ് പരിധിയില്‍ കുഞ്ഞിപ്പാടം ചൊക്കനയിലെ കള്ളിയത്തുപറമ്പില്‍ വീട്ടില്‍ പരേതനായ ലോന-ഏലിക്കുട്ടി ദമ്പതികളുടെ മകന്‍ കെ.എല്‍.ബിജു (34) ആണ് മരിച്ചത്.

കെ.എസ്.ഇ.ബി കരിമ്പം സെക്ഷനിലെ കോണ്‍ട്രാക്ടറുടെ കരാര്‍ ജീവനക്കാരായ ഇവര്‍ നണിച്ചേരിയില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. തിങ്കളാഴ്ച്ച രാത്രി 12 മണിയോടെ ബിജുവിനെ രണ്ടാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടു എന്നാണ് കൂടെയുള്ളവര്‍ പറയുന്നത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി നാട്ടിലേക്ക് കൊണ്ടുപോയി. കൃഷ്ണപ്രസാദ്, നവാസ്, സുനില്‍കുമാര്‍ എന്നിവരോടൊപ്പം മദ്യപിച്ച ബിജുവുമായി വാക്ക് തര്‍ക്കവും ഏറ്റുമുട്ടലും നടക്കുന്നതിനിടയില്‍ താഴെ വീണാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടേറുന്നു; പൗരന്മാർക്കായി വമ്പൻ സാമ്പത്തിക വാഗ്ദാനവുമായി ട്രംപിന്റെ പ്രഖ്യാപനം

0
വാഷിങ്ടണ്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം...

നെടുമ്പാശേരിയിൽ രാത്രി കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ് ; ഒരാൾ കൂടി പിടിയിൽ

0
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി...

എച്ച്-1ബി വിസ ചട്ടങ്ങളിൽ കർശന മാറ്റങ്ങളുമായി യു.എസ് ഭരണകൂടം ; ഗ്രേസ് പിരീഡ് വെട്ടിക്കുറച്ചത്...

0
വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം....