ലഖ്നോ : ഉത്തര്‍പ്രദേശിലെ ഗുര്‍ഹകാല ഗ്രാമത്തില്‍ 17കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പശുത്തൊഴുത്തില്‍ കുഴിച്ചിട്ടു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനും സഹോദരനുമെതിരെ കേസ്. പിതാവ് ദേശ്‌രാജ്, സഹോദരന്‍ ധനഞ്ജയ് എന്നിവര്‍ക്കെതിരെയാണ് കേസ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായിരുന്നു എന്ന് കണ്ടെത്തി. എന്നാല്‍ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല.
വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും പെണ്‍കുട്ടി ബന്ധം തുടര്‍ന്നതിന്‍റെ വൈരാഗ്യത്തിലാണ് പിതാവും സഹോദരനും ചേര്‍ന്ന് കൃത്യം നടത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തില്‍ കുഴിച്ചിടുകയായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നിതിന്‍ കുമാര്‍ പറഞ്ഞു.
ഗ്രാമവാസികള്‍ സംശയം പ്രകടിപ്പിച്ച് പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തി വൈകീട്ടോടെയാണ് റിപ്പോര്‍ട്ട് ലഭിച്ചത്. കഴുത്ത് ഞെരിച്ചാണ് മരണം സ്ഥിരീകരിച്ചതെന്നും പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നിതിന്‍ കുമാര്‍ പറഞ്ഞു.