വിവാഹ വാര്‍ഷിക ആഘോഷത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു ; യുവാവിന് ജീവപരന്ത്യം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: വിവാഹ വാര്‍ഷിക ആഘോഷത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ 28കാരന് ജീവപരന്ത്യം തടവും ഒരു ലക്ഷം രൂപ പിഴയും. പുതുപ്പള്ളി വടക്ക് മഠത്തില്‍ വീട്ടില്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ ഹരികൃഷ്ണന്‍ (36) കൊല്ലപ്പെട്ട കേസിലാണ് വിധി. പുതുപ്പള്ളി വടക്ക് സ്‌നേഹ ജാലകം കോളനിയില്‍ ജോമോന്‍ ജോയി (28)യെ ആണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്. എസ്. സീന ശിക്ഷിച്ചത്. പ്രതിയുടെ സുഹൃത്തിനെ മാരകമായി പരിക്കേല്‍പ്പിച്ചതിന് മൂന്നു വര്‍ഷം കഠിന തടവും, 25,000 രൂപ പിഴയും ശിക്ഷയുണ്ട്. ഇതില്‍ തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.

2021 ഡിസംബര്‍ 17ന് രാത്രിയിലാണ് ജോമോന്‍ ജോയിയുടെ വീട്ടില്‍ വെച്ച് ഹരികൃഷ്ണന്‍ കൊല്ലപ്പെട്ടത്. ജോമോന്‍ ജോയിയുടെ ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആയിരുന്നു സംഭവം. രാത്രി പത്തരയോടെ അമിതമായി മദ്യപിച്ചെത്തിയ ജോമോന്‍ ഭാര്യ മാതാവുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ ജോമോന്‍ ഭാര്യാമാതാവിനെ പിടിച്ചു തള്ളി. വീട്ടിലുണ്ടായിരുന്ന ഹരികൃഷ്ണന്‍ ജോമോനെ ചോദ്യം ചെയ്യുകയും അക്രമം തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പിന്നാലെ ജോമോന്‍ വീട്ടിലെ ഹാളില്‍ വച്ച് സ്വയം കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ ഹരികൃഷ്ണന്റെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഇരട്ടക്കൊലപാതകം ; പ്രതിയെ പിടികൂടി പോലീസ്

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പോലീസ്. പശ്ചിമ ബംഗാൾ സ്വദേശിയായ...

ഏനാത്ത് പാലത്തിന്റെ കൈവരിക്ക് മുകളില്‍ സംരക്ഷണ വേലി സ്ഥാപിച്ചു

0
അടൂര്‍ : നദിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏനാത്ത് പാലത്തിന്റെ  ഉയരം...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...