ബൈക്കിന്റെ താക്കോലിനെ ചൊല്ലി തർക്കം ; അച്ഛൻ മകനെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : ബൈക്കിന്റെ താക്കോലിനെ ചൊല്ലിയുള്ള വഴക്കിനിടെ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. പിതാവ് കോടാലി കൊണ്ട് കൈ മുറിച്ചതിനെ തുടര്‍ന്ന് 21 കാരന്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. മോത്തി പട്ടേലും(51) മൂത്ത മകന്‍ രാം കിസാനും(24) ഇരയായ സന്തോഷ് പട്ടേലിനോട് താക്കോല്‍ ആവശ്യപ്പെട്ടു. താക്കോല്‍ നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് മൂവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. പിന്നാലെ മകന്റെ ഇടതുകൈ കോടാലി കൊണ്ട് വെട്ടിയ ശേഷം അറുത്തുമാറ്റിയ കൈയുമായി ജറാത്ത് പോലീസ് ഔട്ട്‌ പോസ്റ്റിലെത്തി. പോലീസ് സംഘം സംഭവസ്ഥലത്തെത്തി സന്തോഷിനെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ വഴിമധ്യേ രക്തം വാര്‍ന്ന് സന്തോഷ് മരിച്ചു. മോത്തിയെയും രാം കിസനെയും അറസ്റ്റ് ചെയ്തതായി അഡീഷണല്‍ എസ്പി കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...