അളവില്‍ കൂടുതല്‍ മദ്യം അനധികൃതമായി കൈവശംവെച്ചയാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: അളവില്‍ കൂടുതല്‍ മദ്യം അനധികൃതമായി കൈവശം വെച്ചതിന് ഒരാളെ റാന്നി എക്സൈസ് പാര്‍ട്ടി പിടികൂടി. ഇടമുറി തോമ്പിക്കണ്ടം മോന്‍സിപ്പടി ലക്ഷം വീട് കോളനിയില്‍ വാലുമണ്ണില്‍ കുഞ്ഞൂട്ടിയുടെ മകന്‍ ശശി(60) ആണ് പിടിയിലായത്.ഇന്നലെ ഉച്ചയ്ക്ക് മദ്യവുമായി വരവെ ചേത്തയ്ക്കല്‍ കൂത്താട്ടുകുളം റോഡില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.പിടിയിലാവുമ്പോള്‍ 12 കുപ്പികളിലായി മദ്യവും മദ്യം വിറ്റു കിട്ടിയ 550 രൂപയും ഉണ്ടായിരുന്നു.

ബിവറേജ്സ് കോര്‍പ്പറേഷനില്‍ നിന്നും വിലകുറഞ്ഞ മദ്യം വാങ്ങി ചില്ലറ വിലയ്ക്ക് ഇയാള്‍ അനധികൃതമായി വില്‍പ്പന നടത്തുന്നതായുള്ള പരാതിയുടെ ഭാഗമായിട്ട് എക്സൈസ് ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.ഇന്‍സ്പെക്ടര്‍ ജെ റെജി,പ്രവന്‍റീവ് ഓഫീസര്‍ സുദര്‍ശനന്‍ പിള്ള,സുരേഷ് ഡേവിഡ്,ജിതിന്‍,പ്രകാശ്,പ്രമോദ് ജോണ്‍,പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.മദ്യം,മയക്കു മരുന്ന. എന്നീ സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 9400069478 നമ്പരില്‍ അറിയിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...