വഴിയോര കച്ചവടക്കാർക്ക് വായ്പ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നഗരസഭയിൽ നടപ്പിലാക്കി വരുന്ന കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം(എൻ.യു.എൽ.എം) പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയിൽ തെരുവോര കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാർക്ക് പിഎംസ്വാനിധി പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷിക്കാം. കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി വഴിയോര കച്ചവടക്കാർക്ക് വായ്പ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മ നിർഭർ നിധി (പിഎംസ്വാനിധി). നിലവിൽ നഗരസഭാ പരിധിയിൽ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാർക്ക് വായ്പയ്ക്ക് അർഹതയുണ്ടായിരിക്കുന്നതാണെന്ന് നഗരകച്ചവട സമിതി ചെയർമാൻ ആയ നഗരസഭാ സെക്രട്ടറി അറിയിച്ചു.

പിഎം സ്വാനിധി പദ്ധതി പ്രകാരം വഴിയോര കച്ചവടക്കാർക്ക് ആദ്യഘട്ടത്തിൽ 10000 രൂപയും രണ്ടാം ഘട്ടത്തിൽ 20000 രൂപയും മൂന്നാം ഘട്ടത്തിൽ 50000 രൂപയും വായ്പയായി അക്കൗണ്ടുള്ള ബാങ്ക് മുഖാന്തിരം വായ്പ ലഭ്യമാക്കുന്നതാണ്.ആദ്യഘട്ട വായ്പ ലഭിക്കുന്നതിനായി ആധാർ നമ്പറും മൊബൈൽ നമ്പറും ലിങ്ക് ചെയ്യേണ്ടതും ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, നഗരസഭയിൽ നിന്നും നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് ഹാജരാക്കേണ്ടതുമാണ്.

രണ്ടാം ഘട്ടത്തിലെയും മൂന്നാം ഘട്ടത്തിലെയും വായ്പ ലഭിക്കുന്നതിനായി ലോൺ അടച്ചു തീർത്തതിന്റെ രേഖയും ആധാർ കാർഡിന്റെ പകർപ്പും ഹാജരാക്കേണ്ടതാണ്. നഗരസഭയുടെ തിരിച്ചറിയൽ കാർഡ് ലഭിക്കാത്തതും സർവേ ലിസ്റ്റിൽ ഉൾപ്പെടുത്താൻ നിലവിൽ അപേക്ഷ സമർപ്പിച്ചവർക്കും ഈ വായ്പ ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി നഗരസഭയിൽ പ്രവർത്തിക്കുന്ന എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജ്‌മന്റ് യൂണിറ്റുമായി ബന്ധപ്പെടേണ്ടതാണ്. 9544862039

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...