ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം ; വിചാരണ ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. തുടർച്ചയായി 14 ദിവസം നീണ്ടുനിൽക്കുന്ന വിചാരണയാണ് നടക്കുക. 16 കുറ്റങ്ങളാണ് പ്രതി അസഫാഖ് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്. കേരളത്തെ ഞെട്ടിച്ച ക്രൂരകൊലപാതകം നടന്ന് രണ്ട് മാസം പൂർത്തിയാകുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതി അസഫാഖ് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്. തുടർച്ചയായി 14 ദിവസം നീണ്ടുനിൽക്കുന്ന വിചാരണയിൽ പ്രധാന സാക്ഷികളെ പ്രോസിക്യൂഷനും പ്രതിഭാഗവും വിസ്തരിക്കും.

മജിസ്ട്രേറ്റിന് മുൻപിൽ പ്രതിയുടെ തിരിച്ചറിയൽ പരേഡിനെത്തിയ സാക്ഷികളെ വിസ്തരിക്കില്ല. സാക്ഷിപ്പട്ടികയിൽ ഉൾപ്പെടാത്ത ഡോ.ദീപയെ അധികമായി വിസ്തരിക്കും. 99 സാക്ഷികളുള്ള കേസിൽ ആദ്യ സാക്ഷിയായി പെണ്‍കുട്ടിയുടെ അമ്മയെയും അച്ഛനേയുമാണ് വിസ്തരിക്കുക. കേസിലെ ഏക പ്രതിയായ അസഫാഖ് ആലത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡൽഹി ഗാസിപൂർ സ്റ്റേഷൻ പരിധിയിലും അസഫാഖിനെതിരെ പോക്സോ കേസുണ്ട്. ഈ കേസിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ കേരളത്തിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...